ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സാഹിത്യരചന സ്‌കൂൾ

സാഹിത്യരചന സ്‌കൂൾ

സര്‍ഗ്ഗാത്മകസാഹിത്യരചന, തിരക്കഥാരചന, ഫീച്ചര്‍, പുസ്തകപ്രസാധനം, എഡിറ്റിംഗ്, സാഹിത്യമാസികാ പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെ ആഴത്തിലുള്ള അറിവും പരിചയവും പകരുകയാണ് ഈ കോഴ്‌സിന്റെ പൊതുലക്ഷ്യം. രചനാതന്ത്രങ്ങള്‍, സങ്കേതങ്ങള്‍ എന്നിങ്ങനെ സമഗ്രാനുഭവത്തിനു നിദാനമായ ഘടകങ്ങളില്‍ ഊന്നി, സൃഷ്ടിയുടെ മുഹൂര്‍ത്തങ്ങളില്‍ ശ്രദ്ധിച്ചാവും കൃതികള്‍ പഠിപ്പിക്കുക. സാഹിത്യരൂപപരിചയം, മാതൃകാകൃതി പരിചയം, രചനാപരിശീലനം, അനുഭവ പരിചയം ഇവയിലൂന്നുന്നതാണ് പഠനരീതി.

വിവിധ സാഹിത്യരൂപങ്ങളുടെ രചനാസവിശേഷതകള്‍ പരിചയപ്പെടുത്തുന്നു. സാഹിത്യ സിദ്ധാന്തങ്ങള്‍, സാഹിത്യ നിരൂപണം, വിവര്‍ത്തനം, മാധ്യമസാഹിത്യം എന്നീ മേഖലകളും പാഠ്യവിഷയങ്ങളില്‍പ്പെടുന്നു.