അസിസ്റ്റന്റ് പ്രൊഫസർ
സാഹിത്യരചനാ വിഭാഗം,മലയാളസാഹിത്യ ഫാക്കല്‍റ്റി
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍
കൊല്ലം ജില്ലയിലെ മുണ്ടക്കൽ സ്വദേശി. കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഭാഷാ-സാഹിത്യ-ഗവേഷണമേഖലയിൽ സജീവസാന്നിധ്യം. മലയാളഭാഷയെ സാങ്കേതികവിദ്യാസൌഹൃദമാക്കുന്ന പ്രവർത്തനങ്ങൾ മുൻനിർത്തി 2020ൽ കേരള സർക്കാർ മലയാളഭാഷാ പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു. മലയാളഗവേഷണ ത്തിന്, കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്കാരം 2023ൽ ലഭിച്ചു. വ്യത്യസ്തമേഖലകളിലായി 44 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിൽ ഗവേഷണസംബന്ധിയായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. മലയാളസർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം, സെനറ്റ് അംഗം, വിദ്യാർത്ഥിക്ഷേമ ഡയറക്ടർ, എം. എ. മലയാളം പഠനബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നിശാഗന്ധി' എന്ന ഹ്രസ്വചിത്രത്തിന് കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'കാഴ്ച' ചലച്ചിത്രമേളയിൽ (2009) മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
വിദ്യാഭ്യാസം
സര്‍ഗാത്മക രചന, വ്യാകരണം, വിദ്യാഭ്യാസ മനഃശാസ്ത്രം, ഗവേഷണ രീതിശാസ്ത്രം
പുസ്തകങ്ങൾ
മേല്‍വിലാസം : മണപ്പൊയ്ക (ARA-45)മുണ്ടക്കല്‍, കൊല്ലം-691001.
മെയില്‍വിലാസം : midukkanashok@gmail.com
ഫോണ്‍ : 9447060757