ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

മഹാകവി അക്കിത്തത്തിന് പ്രണാമം!

മഹാകവി അക്കിത്തത്തിന് പ്രണാമം!

ജ്ഞാനപീഠജേതാവായ മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തില്‍ മലയാളസര്‍വകലാശാല അഗാധമായ അനുശോചനം രേഖപ്പെടുത്തി.  സര്‍വകലാശാലയുടെ ആരംഭകാലം തൊട്ട് വിവിധ സന്ദര്‍ഭങ്ങളില്‍ അക്കിത്തം മലയാളസര്‍വകലാശാലക്ക് നല്‍കിയ ഉപദേശനിര്‍ദ്ദേശങ്ങളെ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അനുസ്മരിച്ചു.  സര്‍വകലാശാലയുടെ ആദ്യത്തെ ഡിലിറ്റ് ബഹുമതി മഹാകവി അക്കിത്തത്തെ തെരഞ്ഞെടുത്ത വസ്തുതയും യോഗം ആദരപൂര്‍വം അനുസ്മരിക്കുകയുണ്ടായി.  രജിസ്ട്രാര്‍ ഡോ. ഡി. ഷൈജന്‍, വി സ്റ്റാലിന്‍ എന്നിവരും സംസാരിച്ചു.