ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സംസ്കൃതി -2024 സമാപിച്ചു

സംസ്കൃതി -2024 സമാപിച്ചു

കേരളീയദൃശ്യകലാപൈതൃകത്തിൻ്റെ പ്രാധാന്യം വിളിച്ചോതി പൈതൃകസമ്മേളനത്തിന് സമാപനം.

തിരൂർ : മലയാള സർവ്വകലാശാല പൈതൃക പഠന വിഭാഗം കഴിഞ്ഞ നാല് ദിവസങ്ങളിലായി സർവകലാശാല ക്യാംപസിൽ കേരളീയദൃശ്യകലാപൈതൃകം മുഖ്യ പ്രമേയമായി നടത്തി വരുന്ന പൈതൃകസമ്മേളനം കലാസ്വാദകരുടെയും അക്കാദമിക രംഗത്തുള്ളവരുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായി. സംസ്കൃതി എന്ന നാമധേയത്തിൽ എല്ലാ വർഷവും നടത്തി വരുന്ന പൈതൃകസമ്മേളനവും ചതുർദിന സെമിനാറും വ്യാഴാഴ്ച സമാപിച്ചു. സമാപന സമ്മേളനം മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ: എൽ. സുഷമ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ: കെ.എം ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജി.സജിന,ഡോ: സുനിത ടി.വി, ഡോ: കെ.വി ശശി, ശ്രീകാന്ത് ഒ, സ്നേഹ രജ്ഞിത് എന്നിവർ സംസാരിച്ചു. സമാപന ദിന സമ്മേളനത്തിൽ മലയാള സിനിമകളെക്കുറിച്ച് ഡോ:സി എസ് വെങ്കിടേശ്വരൻ്റെ പ്രഭാഷണം നടന്നു. കഴിഞ്ഞ നാല് ദിനങ്ങളിലും പൈതൃക സമ്മേളനത്തിൽ ആചാരാനുഷ്ഠാനങ്ങളോടനുബന്ധിച്ച് കേരളത്തിലെ വിവിധ സമുദായങ്ങളുടെ ഇടയിൽ നില നിന്ന ദൃശ്യകലകളെക്കുറിച്ചുള്ള അഞ്ച്  സോദാഹരണ പ്രഭാഷണവും അവതരണവും നടന്നു. മോഹിനിയാട്ടം, ജ്ഞാനഗീതങ്ങൾ, ചവിട്ടുനാടകം,കഥകളി, ഓട്ടൻതുള്ളൽ, കൂടിയാട്ടം, കളമെഴുത്തും പാട്ടും, മാപ്പിളക്കലകൾ, ദേവാസ്തവിളി, സൂഫി സംഗീതം,കോൽക്കളി, കമ്പളക്കളി, വട്ടക്കളി, മാരിക്കളി, തെയ്യക്കളി, കളരിപ്പയറ്റ്, പടയണി തുടങ്ങിയ വിവിധ ആഘോഷാവസരങ്ങളിൽ അരങ്ങേറുന്ന അനുഷ്ഠാന കലകളുടെ അവതരണത്തോടൊപ്പം അവയുടെ സാംസ്കാരിക പ്രാധാന്യം വിവരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങൾ പൈതൃക സമ്മേളനം അക്കാദമിക ചർച്ചകൾക്ക് വഴി തുറന്നു. ശ്രീജ ആറങ്ങോട്ടുകരയുടെ മണ്ണാത്തിത്തെയ്യം എന്ന നാടകം കേരളത്തിൻ്റെ ഗതകാല ചരിത്രത്തിൻ്റെ ഓർമപ്പെടുത്തലായി, പതിറ്റാണ്ടുകൾക്ക് മുമ്പ് ഉത്തരമലബാറിൽ സജീവമായിരുന്ന കളരിപ്പയറ്റ് ഡോ: എ.കെ വേണുഗോപാലിൻ്റെ നേതൃത്വത്തിലെ യോദ്ധ കളരിപ്പയറ്റ് അക്കാദമി സർവ്വകലാശാല ക്യാംപസിൽ പ്രദർശിപ്പിച്ചപ്പോഴുള്ള നിറഞ്ഞ സദസ്സ്  കളരിപ്പയറ്റിൻ്റെ ജനകീയത വിളിച്ചോതുന്നതായിരുന്നു. അനുഷ്‌ഠാന കലകളിൽ പ്രധാനപ്പെട്ട  പടയണിയും ഏറെ ശ്രദ്ധയാകർഷിച്ചു.