ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മനം കവര്‍ന്ന് ഫോട്ടോ പ്രദര്‍ശനം

മനം കവര്‍ന്ന് ഫോട്ടോ പ്രദര്‍ശനം

മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയസെമിനാറിനോടനുബന്ധിച്ച് സര്‍വകലാശാലയിലെ പത്ത് വിദ്യാര്‍ത്ഥികള്‍ ക്യാമറകളിലും മൊബൈലുകളിലുമായി പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മനം കവര്‍ന്നു.  'കാഴ്ചകളുടെ ഭൂപ്രദേശങ്ങള്‍' എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ജീവിതത്തില്‍ നിന്നു പകര്‍ത്തിയ നിമിഷങ്ങള്‍, ബാല്യത്തിന്‍റെ നേര്‍ചിത്രങ്ങള്‍, പ്രകൃതി ചിത്രങ്ങള്‍, തീക്ഷ്ണതയാര്‍ന്ന തെയ്യം ചിത്രങ്ങള്‍, ജീവിതത്തിന്‍റെ വൈദ്ധൂര്യങ്ങളെ ക്യാന്‍വാസ് ചെയ്യുന്ന പെയിന്‍റിഗുകള്‍ കൂടി ആകുന്നു.
ബഹുസ്വരതയുടെ കാലത്ത്, വേഗമേറിയകാലത്ത്, കാത്തു നില്‍ക്കപ്പെടാതെ പോകുന്ന ജീവന്‍റെ ആത്യന്തികമായ കണ്ടെടുപ്പിനെ അടയാളപ്പെടുത്താനും, ശബ്ദമില്ലാത്തവരുടെ ഏകാകികളെ രേഖപ്പെടുത്താനും പ്രദര്‍ശനത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയുടെ ചുമരുകളിലും ഇടനാഴികളിലുമായി ഒരുക്കിയ കാമറേഡ് (ഇീാലൃമറല) എന്ന ഗാലറിയിലാണ് ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മരവും, വേരും, ശാഖികളുമടങ്ങുന്ന സമഗ്രതയില്‍ ഇലകളെയും പൂക്കളെയും പോലെ ചേര്‍ന്നു കിടക്കുന്ന ചിത്രപ്രതലങ്ങള്‍ ജീവന്‍റെ നിലനില്‍പ്പിനാധാരമായ ജൈവിക പ്രകൃതിയെ ഓര്‍മ്മിപ്പിക്കുന്നു.  നിറങ്ങളുടെ രാഷ്ട്രീയത്തിനപ്പുറത്തേക്ക് പകരാന്‍ കഴിയുന്ന കറുപ്പിന്‍റെയും വെളുപ്പിന്‍റെയും പുതിയ പ്രത്യയശാസ്ത്ര വായനകള്‍ക്ക് കൂടി പ്രദര്‍ശനം നല്‍കുന്നുണ്ട്. കെ.പ്രണവ്, അനൂപ് സക്കറിയ, ജിതിന്‍ രാജ്, മഹേഷ് മധു, ക്രിസ്, അതുല്യ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.