ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ദ്വിദിനശില്പശാലയ്ക്ക് നാളെ(10.11.20) തുടക്കമാകും

ദ്വിദിനശില്പശാലയ്ക്ക് നാളെ(10.11.20) തുടക്കമാകും

                                

2020 ~~നവംബര്‍ 09

തിരൂര്‍: കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസകൗണ്‍സിലും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും സംയുക്തമായി സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന ദ്വിദിന ശില്പശാലയ്ക്ക് ഇന്ന്(10.11.20) രാവിലെ 10.30ന് തുടക്കമാകും. നാക്ക് അക്രഡിറ്റേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ പഠന വിഭാഗങ്ങളിലെയും പാഠ്യപദ്ധതി സൂക്ഷ്മവും സമഗ്രവുമായി മാറ്റുന്നതിന്  അധ്യാപകര്‍ക്ക് ‘ഫലപ്രാപ്തിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തെ’ മുന്‍നിര്‍ത്തിയാണ് (Out Come Based Education) ശില്പശാല നടത്തുന്നത്.  ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഗവേഷണ ഓഫീസര്‍മാരായ ഡോ. മനുലാല്‍ പി. റാം, ഡോ. ഷഫീഖ്.വി. എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും.