ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം വെബിനാര്‍ സംഘടിപ്പിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം വെബിനാര്‍ സംഘടിപ്പിച്ചു.

2020 ഒക്ടോബര്‍ 27

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലപരിസ്ഥിതി പഠനവിഭാഗം വെബിനാര്‍ സംഘടിപ്പിച്ചു.

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനവിഭാഗം വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ കേരള ശാഖയുടെയും (WWF) ഗോദ്റേജിന്‍റെയും ആഭിമുഖ്യത്തില്‍ കണ്ടല്‍ക്കാടുകളും അവയുടെ ജൈവ വൈവിധ്യവും സംരക്ഷണവും പരിപാലനവും ബന്ധപ്പെടുത്തി നടത്തുന്ന ‘കണ്ടല്‍ വിസ്മയം’ എന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വെബിനാര്‍ നടത്തി. പരിപാടിയുടെ  ഉദ്ഘാടനം മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. കേരള വന ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി.വി. സജീവ് ‘കണ്ടല്‍ക്കാടുകളുടെ സംരക്ഷണം’ എന്ന വിഷയത്തില്‍  മുഖ്യപ്രഭാഷണം നടത്തി. അന്‍പതോളം പേര്‍ പങ്കെടുത്ത വെബിനാറിന്  പരിസ്ഥിതി പഠനവിഭാഗം വകുപ്പദ്ധ്യക്ഷ ഡോ. ജെയ്നി വര്‍ഗീസ്, ഡോ.ധന്യ. ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.