ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ദൃശ്യം – ഡോക്യുമെന്ററി ഹ്രസ്വചിത്ര ദേശീയ ചലച്ചിത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു.

ദൃശ്യം – ഡോക്യുമെന്ററി ഹ്രസ്വചിത്ര ദേശീയ ചലച്ചിത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു.

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ചലച്ചിത്രപഠനസ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദൃശ്യം 2026 – ഡോക്യുമെന്ററി ഹ്രസ്വചിത്ര ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. സർവകലാശാലയിൽ നടന്ന പരിപാടിയിൽ വൈസ് ചാൻസലർ ഡോ. സി. ആർ. പ്രസാദ് ലോഗോ പ്രകാശനം നിർവഹിച്ചു. രജിസ്ട്രാർ ഡോ. കെ. എം. ഭരതൻ ചടങ്ങിൽ അധ്യക്ഷനായി.
ഫെബ്രുവരി 17, 18 തീയതികളിലാണ് സർവകലാശാലയിൽ ദൃശ്യം ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
 2025ൽ നിർമ്മാണം പൂർത്തിയാക്കിയ ഷോർട്ട് ഡോക്യുമെന്ററി, ഹ്രസ്വ ചിത്രങ്ങളാണ് പുരസ്കാരത്തിനായി ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുക. ചിത്രങ്ങളുടെ ദൈർഘ്യം കുറഞ്ഞത് 5 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ആയിരിക്കണം.
ചലച്ചിത്രോത്സവത്തിലേക്കുള്ള എൻട്രികൾ ഫെബ്രുവരി 10ന് മുൻപ് സമർപ്പിക്കണം.
മികച്ച ഹ്രസ്വചിത്രത്തിനും ഡോക്യുമെന്ററിക്കും 10000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മൊമെന്റോയും സമ്മാനമായി ലഭിക്കും. കൂടാതെ ഇരുവിഭാഗങ്ങളിലെയും പ്രത്യേക ജൂറി പരാമർശത്തിനും ജനപ്രിയ ചിത്രത്തിനും 5000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെന്റോയും നൽകും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ചലച്ചിത്രപഠനസ്കൂൾ ഡയറക്ടർ ഡോ. വിദ്യ. ആർ, അധ്യാപകരായ ഡോ. സുധീർ. എസ്. സലാം, ഡോ. ശ്രീദേവി. പി, ഡോ. മുഹമ്മദ്‌ ഷരീഫ്, ചലച്ചിത്രോത്സവം ഫാക്കൽറ്റി കൺവീനർ സച്ചിൻ. വി, സ്റ്റുഡന്റ് കൺവീനർ ആര്യ പി. ജി തുടങ്ങിയവർ ലോഗോ പ്രകാശനത്തിൽ പങ്കെടുത്തു.