ബഹുസ്വരം കവിത പുരസ്കാരത്തിന് കവിതകൾ ക്ഷണിക്കുന്നു .
*************
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സാഹിത്യപഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 7, 8, 9 തീയതികളിൽ സംഘടിപ്പിക്കുന്ന ബഹുസ്വരം 2025, അന്താരാഷ്ട്ര സാഹിത്യ സെമിനാറിനോടനുബന്ധിച്ച് കലാലയ വിദ്യാർത്ഥികൾക്ക് കവിതാമത്സരം സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ പാരലൽ കോളേജുകളിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് കവിതകൾ സമർപ്പിക്കാവുന്നതാണ്.
മുമ്പ് പ്രസിദ്ധീകരിക്കുകയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയോ ചെയ്യാത്ത മൗലികമായ കവിതകൾ വേണം അയക്കാൻ.പിഡിഎഫ് ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് സ്ഥാപന /വിഭാഗ/ മേധാവിയുടെ സാക്ഷ്യപത്രത്തോടെ ഒറ്റക്കവിതയാണ് അയക്കേണ്ടത്. 2025 സെപ്റ്റംബർ 25ന് മുമ്പ് കവിതകൾ
drroshni@temu.ac.in എന്ന വിലാസത്തിൽ അയക്കുക.