വികസന പ്രശ്‌നങ്ങള്‍, പ്രാദേശികവികസനം, വികേന്ദ്രീകൃത ആസൂത്രണം എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന കോഴ്‌സാണിത്. വികസനപ്രക്രിയയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങള്‍, ഭരണപരമായ പ്രശ്‌നങ്ങള്‍, കേരളത്തിന്റെയും ഇന്ത്യയുടെയും വികസനാനുഭവങ്ങള്‍, മനുഷ്യവിഭവശേഷി വികസനം, വികേന്ദീകരണം സിദ്ധാന്തവും പ്രയോഗവും, പൊതുധനകാര്യം, ഗവേഷണരീതിശാസ്ത്രം, എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്.
എം എ വികസനപഠനവും തദ്ദേശവികസനവും പ്രോഗ്രാമിന്റെ പ്രഥമ ലക്‌ഷ്യം കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിവുറ്റ സാമൂഹ്യ ശാസ്ത്രജ്ഞരെ സൃഷ്ടിച്ചെടുക്കുക എന്നതാണ്. വിദ്യാർത്ഥികൾക്ക് പബ്ലിക് അഡ്മിനിസ്ട്രേഷൻ, സാമ്പത്തിക ശാസ്ത്രം വുമൺ സ്റ്റഡീസ്, ഗാന്ധിയൻ സ്റ്റഡീസ് തുടങ്ങിയ മേഖലകളിൽ യു ജി സി നെറ്റ് / ജെ ആർ എഫ് പരീക്ഷകൾ എഴുതാവുന്നതാണ്.
പാഠ്യപദ്ധതികൾ