ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

എം.എ. ഭാഷാശാസ്ത്രം

എം.എ. ഭാഷാശാസ്ത്രം

നവസാങ്കേതിക പരിസരങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാൻ പ്രാപ്തിയും നൈപുണ്യവുമുള്ള മനുഷ്യവിഭവത്തെ വാര്‍ത്തെടുക്കത്തക്ക വിധത്തിലാണ് എം. എ. ഭാഷാശാസ്ത്ര കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. സ്വാഭാവിക ഭാഷാസംസ്‌കരണത്തിലും മലയാള ഭാഷയുടെ  യന്ത്രഗ്രാഹ്യതയിലും നിലനില്‍ക്കുന്ന പരിമിതികള്‍ കണ്ടെത്താനും അവ പരിഹരിക്കാനും വേണ്ട  നൈപുണികള്‍ വികസിപ്പിക്കാന്‍ ഉതകുംവിധം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു അന്തര്‍ വൈജ്ഞാനിക പാഠ്യപദ്ധതിയാണ് ഈ കോഴ്‌സിന്റെ കാതല്‍. അടിസ്ഥാന ഭാഷാശാസ്ത്രവിഷയങ്ങള്‍ക്കുപുറമേ ഭാഷാ ഡോക്യുമെന്റേഷന്‍, വംശനാശ ഭീഷണി നേരിടുന്ന ഗോത്രഭാഷകളുടെ ആര്‍ക്കൈവിംഗ്, കോര്‍പ്പസ് നിര്‍മാണം, ഭാഷാഭിന്നശേഷി പഠനം, ഭാഷാപഠനവിഭവവികസനം എന്നിവയ്ക്ക്് ഈ കോഴ്‌സ് മുന്തിയ പരിഗണന നല്‍കുന്നു.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍
  • ഡോ. ബി. ശ്രീദേവി
  • ഡോ. എസ്. രാജേന്ദ്രന്‍(അമൃത യൂണിവേഴ്സിറ്റി )
  • ഡോ. പി. മാധവൻ(ഹൈദ്രബാദ് യൂണിവേഴ്സിറ്റി)
  • ഡോ. ഗിരീഷ് (മദ്രാസ് സർവകലാശാല )
  • ഡോ. എസ്. കുഞ്ഞമ്മ
  • ഡോ. എം. ശ്രീനാഥന്‍
  • ഡോ. സി. സെയ്തലവി
  • ഡോ. സ്മിത കെ നായർ

പാഠ്യപദ്ധതിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക