വികസന പ്രശ്നങ്ങള്‍, പ്രാദേശികവികസനം, വികേന്ദ്രീകൃത ആസൂത്രണം എന്നിവയില്‍ ഊന്നല്‍ നല്കുന്ന കോഴ്സാണിത്. വികസനപ്രക്രിയയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങള്‍, ഭരണപരമായ പ്രശ്നങ്ങള്‍, കേരളത്തിന്റെയും ഇന്ത്യയുടെയും വികസനാനുഭവങ്ങള്‍, മനുഷ്യവിഭവശേഷി വികസനം, വികേന്ദീകരണം സിദ്ധാന്തവും പ്രയോഗവും, പൊതുധനകാര്യം, ഗവേഷണരീതിശാസ്ത്രം, എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്.
എം.എ വികസനപഠനം ( M.A Development Studies) എന്ന കോഴ്സ് എം.എ ധനതത്വശാസ്ത്രത്തിനു (M.A Economics) തുല്യമായിരിക്കും. ആയതിനാൽ ഈ കോഴ്സ് കഴിഞ്ഞവർക്ക് ധനതത്വശാസ്ത്രത്തിൽ യു.ജി.സിയുടെ നെറ്റ് / ജെ.ആർ.എഫ് പരീക്ഷ എഴുതാവുന്നതാണ്.