സിനിമ എന്നത് കലയ്ക്കപ്പുറം ഒരുപാട് ആളുകളുടെ അദ്ധ്വാനം കൂട്ടിച്ചേര്‍ത്ത കൊളാഷ് ആണെന്ന് മലയാളസര്‍വകലാശാല ചലച്ചിത്രപഠനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തിരക്കഥാ ശില്പശാലയുടെ രണ്ടാം ദിവസം കുട്ടികളോട് സംസാരിച്ചുകൊണ്ട് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. തിരക്കഥാകൃത്തിന്‍റെ ഇഷ്ടങ്ങള്‍ക്കും രീതിക്കും അനുസരിച്ചല്ല തിരക്കഥ രചിക്കുന്നതെന്നും, അത് ഡയറക്ടര്‍ക്ക് അനുകൂലമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പ്രൊഫ. മധു ഇറവങ്കര സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് തിരക്കഥാരചനയില്‍ പരിശീലനം നല്‍കി.