ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സിനിമയുടെ ശില്പഭദ്രത തിരക്കഥയിലൂടെ; സി.വി. ബാലകൃഷ്ണന്‍

സിനിമയുടെ ശില്പഭദ്രത തിരക്കഥയിലൂടെ; സി.വി. ബാലകൃഷ്ണന്‍

 
 സിനിമയ്ക്ക് ശില്പഭദ്രതയുണ്ടാക്കുന്നത് പ്രൗഢമായ തിരക്കഥകളിലൂടെയാണ്  എന്ന് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന തിരക്കഥാ ശില്പശാലയ്ക്ക്  തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകാരികതയെ ദൃശ്യവത്ക്കരിക്കുമ്പോഴാണ് സിനിമപൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിഭാവുകത്വവും അസ്വാഭാവികതകളും നിറഞ്ഞ പുതുസിനിമകളില്‍ നിന്നും  ജീവിതം അന്യമാകുന്നുണ്ടോ  എന്ന  ചിന്തകള്‍  ഉയരുന്നുണ്ട് എന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ വ്യക്തമാക്കി.  തുടര്‍ന്ന് ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ എന്നീ വിഷയത്തില്‍ സി. വി ബാലകൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നടത്തി. പ്രൊഫ. മധു ഇറവങ്കര, സുധീര്‍ എസ്. സലാം എന്നിവര്‍ സംസാരിച്ചു.