ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘സംസ്കൃതി 2018’ തുടക്കമായി

‘സംസ്കൃതി 2018’ തുടക്കമായി

 
പൂര്‍വ്വപഥങ്ങളെ കുറിച്ചുള്ള അന്വേഷണം സംസ്കാരപൈതൃകപഠനമേഖലയില്‍ ആവശ്യമാണെന്നും ആധുനികശാസ്ത്രത്തിന്‍റെ വളര്‍ച്ച ഉള്‍കൊള്ളുമ്പോഴും പൈതൃക അറിവുകള്‍ തേടുന്നത് അര്‍ത്ഥവത്താണെന്നും തുറമുഖ-മ്യൂസിയം- ആര്‍ക്കൈവ്സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു.  സംസ്കാരപൈതൃകപഠനമേഖലയിലെ പുത്തന്‍ പ്രവണതകളും അന്തര്‍വൈജ്ഞാനികസാധ്യതകളും അപഗ്രഥനവിധേയമാക്കുന്ന 'സംസ്കൃതി2018' ഉദ്ഘാടനം  ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയിലെ സംസ്കാരപൈതൃകപഠനം കോഴ്സിനെ കുറിച്ചുള്ള ആശങ്കകളെയും ഉത്കണ്ഠകളെയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍വ്വികരായി ഉണ്ടാക്കിയെടുത്ത സാംസ്കാരികസമ്പത്ത് വര്‍ത്തമാനകാലത്ത് ഏറെ വിലപ്പെട്ടതാണെന്നും ആ ശേഷിപ്പുകളെ വീണ്ടെടുക്കുകയും അപഗ്രഥിക്കുകയും വിമര്‍ശിക്കുകയും ചെയ്യാന്‍ ഈ ചര്‍ച്ചാസമ്മേളനത്തിനാകുമെന്നും പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ച വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു. പരിപാടിയില്‍ ഡോ. സ്കറിയ സക്കറിയ മുഖ്യപ്രഭാഷണം നടത്തി. സംസ്കാരപൈതൃകപഠനവിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും സംസ്കൃതി2018  കോ-ഓര്‍ഡിനേറ്ററുമായ ഡോ. സതീഷ്  പാലങ്കി സ്വാഗതവും സംസ്കാരപൈതൃകപഠനം ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ.എം. ഭരതന്‍ ആമുഖ ഭാഷണവും വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കെ. പ്രണവ് ആശംസാപ്രസംഗവും നടത്തി.