ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സംവാദം നടത്തി

സംവാദം നടത്തി

തിരൂര്‍: തെലുങ്കിലെ സാഹിത്യനിരൂപകനും സാമൂഹികപ്രവര്‍ത്തകനും കേന്ദ്രസാഹിത്യഅക്കാദമി അംഗവുമായ വാസിറെഡി നവീന്‍ മലയാളസര്‍വകലാശാല സാഹിത്യരചനാ വിഭാഗം വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തി. സാഹിത്യം കാലത്തിനനുസരിച്ചുള്ള സാമൂഹികമാറ്റങ്ങളെ ആവിഷ്കരിക്കുന്നതാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലത്തിലൂന്നി സമൂഹബന്ധിയായാല്‍ മാത്രമെ കഥയ്ക്കും കവിതയ്ക്കുമെല്ലാം ജീവനുണ്ടാവുയുള്ളു എന്നും തെലുങ്കിലെ സാഹിത്യ പാരമ്പര്യം ഈ പൊതുനിയമത്തെ അനുസരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യവിഭാഗം തലവന്‍ ഡോ. ഇ. രാധാകൃഷ്ണന്‍, സാഹിത്യരചന വിഭാഗത്തിലെ അഡ്ജങ്റ്റ് ഫാക്കല്‍റ്റി കെ.പി.രാമനുണ്ണി, സാഹിത്യരചനാവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.