ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘വെട്ടത്തുനാട് ചരിത്ര പെരുമ’ സ്പെഷ്യല്‍ സപ്ലിമെന്‍റ് പ്രകാശനം ഇന്ന്   (13.01.2021) മലയാളസര്‍വകലാശാലയില്‍

‘വെട്ടത്തുനാട് ചരിത്ര പെരുമ’ സ്പെഷ്യല്‍ സപ്ലിമെന്‍റ് പ്രകാശനം ഇന്ന് (13.01.2021) മലയാളസര്‍വകലാശാലയില്‍

2021 ജനുവരി 12

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചരിത്രവിഭാഗത്തിന്‍റെ സഹകരണത്തോടെ വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതി പ്രസിദ്ധീകരിക്കുന്ന ‘വെട്ടത്തുനാട് ചരിത്രപെരുമ’ എന്ന സ്പെഷ്യല്‍ സപ്ലിമെന്‍റെറിയുടെ പ്രകാശന കര്‍മം ഇന്ന് രാവിലെ 10.30ന് അക്ഷരം കാമ്പസില്‍ വെച്ച് ബഹു. മലപ്പുറം ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസീഷ്യന്‍ ഡോ.പി. മാധവന്‍കുട്ടി വാര്യര്‍ക്ക് നല്‍കികൊണ്ട് നിര്‍വഹിക്കും. വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കവയത്രി സുഗതകുമാരി ടീച്ചറുടെ  ഓര്‍മയ്ക്കായി സ്മൃതി മരം  നടും. പരിപാടിയില്‍ വെട്ടത്തുനാട് ചരിത്രസാംസ്കാരിക സമിതി പ്രസിഡന്‍റ് കെ.കെ. അബ്ദുല്‍  റസാക്ക് ഹാജി, മലയാളസര്‍വകലാശാല ചരിത്രപഠനസ്കൂള്‍ ഡയറക്ടര്‍ ഡോ. മഞ്ജുഷ ആര്‍ വര്‍മ, ഡോ. സതീഷ് പി., പ്രൊഫ. ബാബു വി.പി, ഡോ. ശ്രീരാജ് എ.പി., ഡോ.ശ്രീജ എല്‍.ജി, ഷമീര്‍ കളത്തിങ്ങല്‍, അബ്ദുള്ള കെ.സി. എന്നിവര്‍ സംബന്ധിക്കുന്നതാണ്.