ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വിദ്യാര്‍ത്ഥിപ്രവേശനം

എം.എ. കോഴ്സുകള്‍

  • യു.ജി.സി. അംഗീകാരമുള്ള ബിരുദമാണ്  അടിസ്ഥാന യോഗ്യത. ഓണ്‍ലൈനായും തപാലിലൂടെയും നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. വിജ്ഞാപനം ചെയ്ത കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം പരീക്ഷ നടത്തും. ഒരു അപേക്ഷകന് രണ്ട് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഓരോന്നിനും പ്രത്യേകം അഭിരുചിപ്പരീക്ഷ എഴുതണം.
  • അപേക്ഷാഫീസ്

            കോഴ്സ് (ഒന്നിന് )      -       450 രൂപ

            കോഴ്സ് (രണ്ട്)     -           900 രൂപ

  • പട്ടികജാതി/പട്ടികവര്‍ഗ/ഭിന്നസേഷിയുള്ള അപേക്ഷകര്‍ക്ക് 

            കോഴ്സ് (ഒന്നിന് )    -        225 രൂപ

            കോഴ്സ് (രണ്ട്)             -    450 രൂപ

  • അപേക്ഷകര്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപ്പരീക്ഷ (അഭിരുചിപ്പരീക്ഷ) എഴുതണം. ഓരോ പരീക്ഷക്കും 100 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. 20% ചോദ്യങ്ങള്‍ ഒറ്റവാക്കില്‍ ഉത്തരം എഴുതേണ്ടവയാണ്. 80% ചോദ്യങ്ങള്‍ വിവരണാത്മക രീതിയില്‍ ഉള്ളവയായിരിക്കും. ( 10 മാര്‍ക്കിന്റെ 6 ചോദ്യങ്ങള്‍നിന്നും ഏതെങ്കിലും 4 ചോദ്യങ്ങള്‍ക്ക് രണ്ടരപ്പുറത്തില്‍ കവിയാതെയും, 20 മാര്‍ക്കിന്റെ 2 ചോദ്യങ്ങളില്‍ നിന്ന്‍ ഏതെങ്കിലും ഒരു ചോദ്യത്തിന് 5 പുറത്തില്‍ കവിയാതെയും ഉത്തരം എഴുതണം. 10 മാര്‍ക്ക് വീതമുള്ള അവസാനചോദ്യങ്ങള്‍ മലയാളത്തില്‍ നിന്ന്‍ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന്‍ മലയാളത്തിലേക്കുമുള്ള വിവര്‍ത്തന ചോദ്യങ്ങളാണ്)
  • അഭിരുചിപ്പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് കിട്ടിയെങ്കിലേ പ്രവേശനത്തിന് പരിഗണിക്കൂ. ബിരുദതലത്തില്‍ കിട്ടിയ മാര്‍ക്കും പ്രവേശനപ്പരീക്ഷയിലെ മാര്‍ക്കും 50:50 എന്ന അനുപാതത്തില്‍ പരിഗണിച്ച് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക.സര്‍ക്കാര്‍ അനുശാസിക്കുന്ന ഫീസ് ഇളവുകളും സംവരണവും പാലിച്ചാണ് അഡ്മിഷന്‍ നടത്തുന്നത്. പ്രവേശനത്തിനുള്ള പരമാവധി വയസ്സ് : 28 (കോഴ്‌സിന് ചേരുന്ന സമയത്ത്) (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് 30 വയസ്സ്) ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയും ജനുവരി മുതല്‍ ജൂലൈ വരെയുമാണ് സെമസ്റ്ററുകള്‍. ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനലവധി

എം.ഫില്‍ കോഴ്സുകള്‍

  • ബന്ധപ്പെട്ട വിഷയങ്ങളില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തരബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. പട്ടികജാതി – പട്ടികവര്‍ഗ്ഗം, ഭിന്നശേഷിയുള്ളവര്‍ എന്നീ വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് 5% ഇളവ്.
  • പ്രവേശനപരീക്ഷയുടെയും ബിരുദാനന്തരബിരുദ പരീക്ഷയുടെയും മാര്‍ക്കുകള്‍ 50:50 എന്ന അനുപാതത്തില്‍ കണക്കാക്കിയാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുക. രണ്ട് സെമസ്റ്റര്‍ ഉള്‍പ്പെട്ട ഒരു വര്‍ഷമാണ് എം.ഫില്‍. പ്രോഗ്രാമിന്റെ കാലാവധി. കോഴ്‌സ് വര്‍ക്ക്, പ്രബന്ധ പ്രസിദ്ധീകരണം, അധ്യാപന സഹായം എന്നീ വിഭാഗങ്ങളിലായി 60 ക്രെഡിറ്റ്.

പിഎച്ഛ്.ഡി.

  • ബന്ധപ്പെട്ട വിഷയങ്ങളില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തരബിരുദമാണ് അടിസ്ഥാനയോഗ്യത. പട്ടികജാതി – പട്ടികവര്‍ഗ്ഗം, ഭിന്നശേഷിയുള്ളവര്‍ എന്നീ വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് 5% ഇളവ്.
  • പിഎച്ഛ്.ഡി. കോഴ്‌സുകള്‍ക്ക് പ്രവേശനപ്പരീക്ഷ നടത്തും. പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കും ബിരുദാനന്തരബിരുദ കോഴ്‌സിലെ മാര്‍ക്കും മുഖാമുഖത്തിലെ മാര്‍ക്കും 50:25:25 എന്ന അനുപാതത്തില്‍ പരിഗണിച്ചാണ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ആറ് സെമസ്റ്റര്‍ ഉള്‍പ്പെട്ട മൂന്ന് വര്‍ഷമാണ് കാലാവധി.