ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

യുക്തിപൂര്‍വ്വമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിമര്‍ശനാത്മകസിദ്ധാന്തങ്ങള്‍ വേണം: പ്രൊഫ.ജി. രവീന്ദ്രന്‍

യുക്തിപൂര്‍വ്വമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിമര്‍ശനാത്മകസിദ്ധാന്തങ്ങള്‍ വേണം: പ്രൊഫ.ജി. രവീന്ദ്രന്‍

യുക്തിപൂര്‍വ്വമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി വിമര്‍ശനാത്മകമായ സിദ്ധാന്തം ആവശ്യമാണെന്ന് മദ്രാസ് സര്‍വകലാശാല മാധ്യമപഠന വകുപ്പ് തലവന്‍ പ്രൊഫ.ജി. രവീന്ദ്രന്‍ പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന "മാധ്യമങ്ങളും സാംസ്കാരിക വൈവിധ്യവും" എന്ന ത്രിദിന ദേശീയ സെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്യൂഡല്‍വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് ജാതിവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാണ് നമ്മുടേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സവര്‍ണ്ണ ഹിന്ദു പുരുഷമേധാവിത്വം നൂസ് റൂമിലെ അധികാരം കൈയ്യാളുന്നതെന്ന് മാതൃഭൂമി ന്യൂസ് ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തികൊണ്ട് പറഞ്ഞു. ദളിത് പ്രതിനിധാനവും ദളിത് ഐക്യപ്പെടലും രണ്ടും വ്യത്യസ്തമാണെന്നും ദളിത് ഐക്യപ്പെടലാണ് ഇപ്പോള്‍ ന്യൂസ് റൂമുകളില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ടി. അനിതകുമാരി അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ മാധ്യമപഠനവിഭാഗം മേധാവി ഡോ. രാജീവ് മോഹന്‍, ആന്‍റോ പി. ചിരോത എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ 'സംവേദനത്തിന്‍റെയും സംസ്കാരത്തിന്‍റെയും സാമഗ്രികളും ഭൗതികതകളും'എന്ന വിഷയത്തില്‍ പ്രൊഫ. ജി. രവീന്ദ്രന്‍ സംസാരിച്ചു.ആശയവിനിമയ ഗവേഷണത്തില്‍ സാമൂഹികവിഷയങ്ങള്‍പ്രതിഫലിക്കുന്നതായിരിക്കണമെന്നും, സംസ്കാരം രൂപപ്പെടുന്നത് ആശയവിനിമയത്തില്‍ നിന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.എസ്.ആര്‍. സഞ്ജീവിന്‍റെ നേതൃത്വത്തില്‍ വിപിന്‍ചന്ദ്, എസ്.ആര്‍. ശരത് , എം.ആര്‍. ഡോ.രാജേഷ്,യദുനന്ദന്‍, കെ.ദിനു, കെ.സുബിത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.