ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളദിനപരിപാടികള്‍ നാളെ ഉഷടൈറ്റസ് ഉദ്ഘാടനം ചെയ്യും

മലയാളദിനപരിപാടികള്‍ നാളെ ഉഷടൈറ്റസ് ഉദ്ഘാടനം ചെയ്യും

മലയാളസര്‍വകലാശാലയുടെ സ്ഥാപകദിനപരിപാടികള്‍ നവംബര്‍ ഒന്നിന് കാലത്ത് 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ്, ഐ.എ.എസ്.  ഉദ്ഘാടനം ചെയ്യും. പരിപാടികളുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരിപാടി  ഗുജറാത്ത് കേന്ദ്രസര്‍വകലാശാല എമിററ്റസ് പ്രൊഫസര്‍ ഡോ. ഇ.വി. രാമകൃഷ്ണന്‍ നാലാമത് എഴുത്തച്ഛന്‍ സ്മാരകപ്രഭാഷണം നടത്തും. ഡോ. എം. ശ്രീനാഥന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന എഴുത്തച്ഛന്‍ സിംപോസിയം വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ പി.കെ. സുജിത്ത് ഉദ്ഘാടനം ചെയ്യും. ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. കെ.എം. ഭരതന്‍, ഡോ. ടി.അനിതകുമാരി, ഡോ. എന്‍.വി. മുഹമ്മദ് റാഫി, എ.കെ. വിനീഷ്, ആദില കബീര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പോയട്രി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എഴുത്തച്ഛന്‍ കവിതകളുടെ അവതരണം നടക്കും.