മലയാളത്തിന്‍റെ അഭാവത്തില്‍ കൂടിയാട്ടത്തിന് നിലനില്‍പ്പില്ലെന്നും മലയാളസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയത്തില്‍ ഗവേഷണസാധ്യതകള്‍ ഏറെ ആണെന്നും ജര്‍മനിയിലെ ടുബിഗന്‍ സര്‍വകലാശാലയിലെ ഇന്തോളജിവിഭാഗം പ്രൊഫസറും കേരളകലാമണ്ഡലത്തിലെ മുന്‍ കൂടിയാട്ടഗവേഷകകൂടിയായ ഡോ. ഹെയ്ക് ഒബര്‍ലിന്‍. കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്‍റെ എറുഡൈറ്റ് (Erudite) സ്കോളര്‍ ഇന്‍ റെസിഡന്‍സ് പ്രഭാഷണപരമ്പരയുടെ ഭാഗമായി മലയാളസര്‍വകലാശാലയില്‍ ‘മലയാളത്തിന്‍റെയും സംസ്കൃതത്തിന്‍റെയും പ്രാതിനിധ്യം കൂടിയാട്ടത്തില്‍’ എന്നവിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രഭാഷണത്തിനുശേഷം ഗവേഷകവിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. ചിത്രശാലയില്‍ നടന്ന ചടങ്ങില്‍ ഡോ.എം. ശ്രീനാഥന്‍, ഡോ.സതീഷ് പാലങ്കി എന്നിവര്‍ സംസാരിച്ചു.