ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മനുഷ്യരെല്ലാം ഭിന്നശേഷിക്കാർ : വൈശാഖൻ

മനുഷ്യരെല്ലാം ഭിന്നശേഷിക്കാർ : വൈശാഖൻ

ലോകത്തെ മനുഷ്യരെല്ലാം ഭിന്നശേഷിക്കാരാണെന്നും ഒരാളെപ്പോലെ മറ്റൊരാളെ കാണാനാവില്ലെന്നും സാഹിത്യ അക്കാദമി പ്രസിഡണ്ടും എഴുത്തുകാരനുമായ വൈശാഖന്‍ അഭിപ്രായപ്പെട്ടു. മലയാളസര്‍വക ലാശാലയില്‍ കാറ്റാടിക്കൂട്ടം പാലിയേറ്റീവ്കെയര്‍ ഫോറം, എന്‍.എസ്.എസ് യൂണിറ്റ്, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ ദ്വിദിന ക്യാമ്പ് – വരം’17 – ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാറും വീടും അടങ്ങുന്ന അടിസ്ഥാനസൗകര്യ ങ്ങളല്ല മറ്റൊരാളുടെ വേദന കാണാനുള്ള മനസ്സാണ് ഒരാളെ മനുഷ്യനാ ക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും പക്ഷമുണ്ട്. വേദനിക്കുന്നവരുടെയും അരികിലേക്ക് തള്ളിമാറ്റപ്പെടുന്നവരുടെയും കൂടെ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മനസ്സിന്‍റെ വേദനയ്ക്ക് ജാതിയും മതവുമില്ലായെന്ന് തിരിച്ചറിയുന്ന മതത്തിന്‍റെ പേരാണ് മനുഷ്യത്വം. ഒരേ മതത്തില്‍ പെട്ടവര്‍ കലഹിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. മനുഷ്യന്‍റെ ഉള്ളില്‍ ദൈവമുണ്ടെന്ന് കരുതുന്നവര്‍ക്ക് ആരെയും ദ്രോഹിക്കാനാവില്ല. ആരും ആരെക്കാളും ചെറുതും വലുതുമല്ലെന്ന ആത്മ ബോധം ബാങ്ക് അക്കൗണ്ടിനേക്കാള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇസ്മായിലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. സക്കീന, കെ. സത്യശീലന്‍, അഡ്വ. പി. നസറുള്ള, ലീഡ് ബാങ്ക് മാനേജര്‍ ടി.പി. കുഞ്ഞിരാമന്‍, മലയാളസര്‍വകലാശാല അസോ സിയേറ്റ് പ്രൊഫസര്‍ ഡോ. സി. സൈതലവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ മെഡിക്കല്‍ ഓഫീസേഴ്സ് കള്‍ച്ചറല്‍ വിങ്ങ്, മനോവികാസ് സ്പെഷ്യല്‍ സ്കൂള്‍, കാരുണ്യ ക്ലിനിക്ക് എന്നിവയിലെ കലാകാരന്‍മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യസെമിനാര്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, സഹൃദയസംഗമം, ഗസല്‍ എന്നിവയു മായി ക്യാമ്പ് ഇന്ന് (03.12.17) സമാപിക്കും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.