ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

കലയും പ്രതിരോധവും: മലയാള സർവകലാശാല കലോത്സവത്തിന് തുടക്കം

കലയും പ്രതിരോധവും: മലയാള സർവകലാശാല കലോത്സവത്തിന് തുടക്കം

തിരൂർ: കലയിലൂടെ പ്രതിരോധമുയർത്തി കൊണ്ട് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല കലോത്സവങ്ങൾക്ക് തുടക്കം.ഏക്താ കോളനി വിദ്യാർത്ഥി യൂണിയന്റെ കീഴിൽ ഫെബ്രുവരി 10, 11, 12, 13 , 14 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്കാണ് തുടക്കമായത്.’ കൂട്ടുകൃഷി’ യെന്ന് പേരിട്ടിരിക്കുന്ന കലോത്സവത്തിലൂടെ പൗരത്വ നിയമത്തെയും മത വർഗീയതെയും എതിർക്കുന്ന ശബ്ദമായി കലാലയത്തെ മാറ്റുകയാണ് വിദ്യാർത്ഥി സമൂഹം. കലാമത്സരങ്ങൾക്കും അത്തരം വിഷയങ്ങൾ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇരുണ്ട കാലത്തെ തെളിഞ്ഞ വര, ബജറ്റ് 2020, ഇന്ത്യ @ 2020, പ്രതിഷേധത്തിന്റെ വര, ഒച്ച, സമര പോരാളികൾ, തുടങ്ങിയ വിഷയങ്ങളിലൂടെ ക്രിയാത്മകമായി പ്രതികരിക്കുകയാണ്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ നാനൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. നാടകകൃത്തും എഴുത്തുകാരനുമായ കെ.പി കുട്ടി കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്യ്തു.ചെയർപേഴ്സൺ ആർദ്ര കെ.എസ്, ഫൈൻ ആർട്സ് സെക്രട്ടറി സിബിൻ എ തുടങ്ങിയവർ സംസാരിച്ചു.