ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഇളംകുളം സ്മാരകപ്രഭാഷണ പരമ്പര

ഇളംകുളം സ്മാരകപ്രഭാഷണ പരമ്പര

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ചരിത്രവിഭാഗം നേതൃത്വം നല്‍കിയ ഇളംകുളം കുഞ്ഞന്‍പിള്ള സ്മാരകപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിട്ടുകൊണ്ട് 2017 ജൂലൈ 11 ന് രാവിലെ ചിത്രശാലയില്‍ ഉദ്ഘാടനകര്‍മ്മം നടത്തുകയുണ്ടായി. ചടങ്ങില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണനാണ്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ചു. ഇളംകുളത്തെപ്പറ്റി പ്രൊഫ. എം.ആര്‍. രാഘവവാരിയര്‍ ഒരു ആമുഖപ്രസംഗം നടത്തി. ഉദ്ഘാടന ചടങ്ങിന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ.എം. ഭരതന്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ചരിത്രവിഭാഗം അധ്യാപിക ഡോ. മഞ്ജുഷ ആര്‍. വര്‍മ്മ ആശംസ അര്‍പ്പിച്ചു. ഇളംകുളത്തിന്റെ ഗവേഷണരീതികളെക്കുറിച്ചും കേരളചരിത്രത്തിന്റെ തന്നെ ദിശമാറ്റിക്കളഞ്ഞ അദ്ദേഹത്തിന്റെ ഗവേഷണ മേഖലകളെക്കുറിച്ചും പ്രൊഫ. എം.ജി.എസ്. അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ വിശദീകരിക്കുകയുണ്ടായി.