ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സംസ്കാരപൈതൃകപഠനസ്കൂൾ – പഞ്ചദിന ദേശീയ ശില്പശാല  സംഘടിപ്പിച്ചു.

സംസ്കാരപൈതൃകപഠനസ്കൂൾ – പഞ്ചദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ,സംസ്കാരപൈതൃകപഠനസ്കൂൾ ഹസ്തലിഖിത സംരക്ഷണവും പരിരക്ഷണവും എന്ന വിഷയത്തിൽ പഞ്ചദിന ദേശീയ ശില്പശാല  സംഘടിപ്പിച്ചു. 2023 ഒക്ടോബർ 3-7 അക്ഷരം കാമ്പസ്സിൽ  നടക്കുന്ന  ശില്പശാല ശ്രീ. പി.എൽ.ഷാജി,സീനിയർ  കൺസർവേറ്റർ, നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ,ഓ ആർ.ഐ&എം.എസ്  എസ്.ലൈബ്രറി, കേരള സർവകലാശാല ഉദ്ഘാടനം ചെയ്തു.ഡോ.കെ.എം.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ.സുനീത ടി വി,ഡോ.കെ വി ശശി,ഡോ. ജി സജിന,ശ്രീ. ആശിഷ് സുകു എന്നിവർ സംസാരിച്ചു .താളിയോലകൾ,പേപ്പർമാനുസ്ക്രിപ്റ്റുകൾ എന്നിവയുടെ കൺസർവേഷൻ, പ്രിസർവേഷൻ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ആരംഭിച്ചു .ശില്പശാല മലയാള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എൽ സുഷമ സന്ദർശിച്ചു.ഭാവിയിൽ  ഹസ്തലിഖിതങ്ങളുടെ സംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഈ പരിശീലനം  വിദ്യാർത്ഥികളെ  പ്രാപ്തരാക്കും .ഡോ. സൈനബ. എം,അസി.പ്രൊഫസർ, ഓ ആർ.ഐ&എം.എസ്.എസ്. ലൈബ്രറി ,കേരള സർവകലാശാല,ശ്രീമതി. സജിത.കെ.വി,സീനിയർ  കൺസർവേറ്റർ, അമൃതസർവകലാശാല എന്നിവർ വിദഗ്ദ്ധ പരിശീലനം നൽകും.ക്യാമ്പ്  ഡയറക്ടർ ഡോ.ജി.സജിന,ക്യാമ്പ്  അസി.ഡയറക്ടർ കുമാരി.  ഹരിത. എൻ.എസ്.എന്നിവർ  ശില്പശാല നയിക്കും.