ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

വിദ്യാര്‍ത്ഥി യൂണിയന്‍

യൂണിവേഴ്‌സിറ്റിക്ക്  ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി യൂണിയൻ ആണ് ഉള്ളത് . വിദ്യാർത്ഥികളുടെ വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കലാണ് ലക്ഷ്യം. യൂണിയൻ ചെയര്‍മാന്‍, ജനറൽ സെക്രട്ടറി, രണ്ട്  ജോയിന്റ് സെക്രട്ടറിമാർ, രണ്ട്  വൈസ് ചെയർ പേഴ്സൺസ്, മാഗസിൻ എഡിറ്റർ ,ഫൈൻ ആർട്സ് സെക്രട്ടറി ,ജനറൽ ക്യാപ്ടൻ, എല്ലാ വകുപ്പുകളിൽ നിന്നും പ്രസിഡന്റിൽ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ അംഗങ്ങൾ എന്നിവർ യൂണിവേഴ്സിറ്റി യൂണിയനിൽ ഉണ്ട് . സർവകലാശാലയിൽ വിവിധ സാംസ്‌കാരിക , രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ യൂണിയൻ  അവരുടെ സാന്നിധ്യം ഉറപ്പാക്കുന്നു. യൂണിയൻ ഏറ്റടുത്ത ശേഷം ക്യാമ്പസ്സിലും ക്യാമ്പസ്സിന് പുറത്തും വിവിധ ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റെടുത്തിട്ടുണ്ട് 

വിദ്യാര്‍ത്ഥിയൂണിയന്‍ ഭാരവാഹികള്‍ (2016-2017)

 • ചെയര്‍മാന്‍: സുജിത് പി. കെ
 • വൈസ് ചെയര്‍മാന്‍: മര്‍ഷൂക്
 • വൈസ് ചെയര്‍മാന്‍: രമ്യ എ
 • ജനറല്‍ സെക്രട്ടറി: ശബരീഷ് കെ. പി
 • ജോയിന്റ് സെക്രട്ടറി: സരൂപ് സി. എല്‍ 
 • ജോയിന്റ് സെക്രട്ടറി: സുമിഷ
 • മാഗസിന്‍ എഡിറ്റര്‍: ഡിന്നു ജോര്‍ജ്
 • ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി: അമൃത സി
 • ജനറല്‍ ക്യാപ്റ്റന്‍: മുഹമ്മദ് ഫൈസല്‍

അസോസിയേഷന്‍ സെക്രട്ടറിമാര്‍

 • ഭാഷാശാസ്ത്രം: സനോജ്
 • സാഹിത്യപഠനം: ഗായത്രി 
 • സാഹിത്യരചന: അനില്‍ 
 • സംസ്‌കാര പൈതൃകപഠനം: രഘു കെ പളനി 
 • ചരിത്രപഠനം: അമൃത വിജയ് 
 • മാധ്യമ പഠനം: ആതിര 
 • ചലച്ചിത്രപഠനം: അഞ്ജലി
 • തദ്ദേശവികസനപഠനം: പ്രേംകുമാര്‍ 
 • പരിസ്ഥിതി പഠനം : നല്‍ ടി. കെ 
 • സോഷ്യോളജി: ജയപ്രകാശ് പി. കെ 

 

 

 

അവാന്‍ഗാര്‍ഡ് 2016-17

2016-17 വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന്റെ ഔപചാരിക ഉദ്ഘാടനം 2016 ഡിസംബര്‍ 22ന് ചെയര്‍മാന്‍ സുജിത്തിന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ ചിത്രകാരി കബിതാ മുഖോപാദ്യായ നിര്‍വ്വഹിച്ചു. 2016 ഐ. എഫ്. എഫ്. കെയില്‍ അവാര്‍ഡ് കരസ്ഥമാക്കുകയും, 2016 ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്ത ' മാന്‍ഹോള്‍ ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുനി. ആര്‍. എസ് മുഖ്യ അത്ഥിതിയായും പങ്കെടുത്തു. വൈസ് ചാന്‍സലര്‍, റജിസ്റ്റാര്‍, വിദ്യാര്‍ത്ഥി ക്ഷേമ ഡീന്‍ എന്നിവര്‍ ആശംസകളറിയിച്ചു. തുടര്‍ന്ന്  നാടന്‍പാട്ട് സംഗീതവിരുന്നും അരങ്ങേറി.