ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

നിയമബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

നിയമബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ആഭ്യന്തരപരാതി പരിഹാരസമിതി, ജൻഡർ ജസ്റ്റീസ് ഫോറം, നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ സ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയിൽ അഡ്വ. എൻ.വി. സിന്ധു ക്ലാസ്സെടുത്തു. വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.  ആഭ്യന്തര പരാതി പരിഹാര സമിതി അംഗം ഡോ.ടി.വി. സൂനീത ആമുഖ ഭാഷണം നടത്തി. ജൻഡർ ജസ്റ്റീസ് ഫോറം കോ-ഓർഡിനേറ്റർ ഡോ. എം.ജി. മല്ലിക സംസാരിച്ചു.നാഷണൽ സർവ്വീസ് സ്കീം കോ-ഓർഡിനേറ്റർ  ഡോ.കെ.ബാബുരാജൻ നന്ദി പറഞ്ഞു.

 

 

Download File