ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

നളചരിതം ആട്ടക്കഥ കലാസ്വാദകരിലേക്ക്

നളചരിതം ആട്ടക്കഥ കലാസ്വാദകരിലേക്ക്

തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചിത്രീകരിച്ച ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ കലാസ്വാദകരുടെ മുന്നിലേക്ക് എത്തുന്നു.

നളചരിതം ആട്ടക്കഥ സമ്പൂർണ്ണമായിട്ടാണ് രംഗത്തെത്തുക.കലാമണ്ഡലം ഗോപി ആശാനും സംഘവും ആണ് നളചരിതം സമ്പൂർണ്ണമായിട്ട് അവിഷ്കരിച്ചിരിക്കുന്നത്. നളനായി ഗോപി ആശനാണ് വേഷമിട്ടത്.മാർഗി വിജയകുമാർ ആണ് ദമയന്തി ആയി വേഷം ഇട്ടത്.10 മണിക്കൂർ വീതം 4 ദിവസങ്ങളിലയി 40 മണിക്കൂർ ഉള്ള ഈ ഡോക്യൂമെന്റെഷൻ നടത്തിയത്.അടുത്ത ദിവസങ്ങളിലായി മലയാള സർവകലാശാലയുടെ അക്ഷരം യൂട്യൂബ് ചാനൽ വഴി നളചരിതം ആസ്വാദകരിലേക്ക് എത്തും. പ്രചാരണ വീഡിയോ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ കലാമണ്ഡലം ഗോപി ആശാന്റെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു,ഡോ.ശ്രീദേവി,ഡോ.ശുഭ കെ , വി സ്റ്റാലിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.