ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഡോ. പ്രജിത് ചന്ദ്രൻ  മലയാളസര്‍വകലാശാല രജിസ്ട്രാറായി ചാര്‍ജ്ജെടുത്തു.

ഡോ. പ്രജിത് ചന്ദ്രൻ മലയാളസര്‍വകലാശാല രജിസ്ട്രാറായി ചാര്‍ജ്ജെടുത്തു.

 തിരുർ : മലയാളസര്‍വകലാശാലയുടെ രജിസ്ട്രാറായി ഡോ. പ്രജിത് ചന്ദ്രൻ ചാര്‍ജ്ജെടുത്തു. ഇരുപതു വര്‍ഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയമുള്ള ഇദ്ദേഹം  മലപ്പുറം ഗവ. കോളേജില്‍ ഭൗതികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറും, വകുപ്പ് അധ്യക്ഷനുമായിരുന്നു. നിരവധി പഠനബോര്‍ഡുകളിലും ഉന്നത വിദ്യാഭ്യാസവകുപ്പിന്‍റെ കീഴിലുള്ള റൂസയുടെ  എസ്.എല്‍.ക്യൂ.എ.സി. കമ്മിറ്റി അംഗമായും, ഐ.ക്യു.എസി കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനി തെയ്യങ്കാട് സ്വദേശിയാണ്.