ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

‘സംസ്കൃതി 2018’  ഇന്ന് തുടക്കമാകും.

‘സംസ്കൃതി 2018’ ഇന്ന് തുടക്കമാകും.

സംസ്കാരപൈതൃകപഠനമേഖലകളിലെ പുത്തന്‍പ്രവണതകളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന രണ്ട്  ദിവസത്തെ ദേശീയ സംസ്കാരപൈതൃക സമ്മേളനം ‘സംസ്കൃതി2018’ ന് ഇന്ന്  തുടക്കമാകും.  രംഗശാല ഓഡിറ്റോറിയത്തില്‍ രാവിലെ  10 മണിക്ക്  നടക്കുന്ന പരിപാടിയുടെ  ഉദ്ഘാടനം ബഹു. തുറമുഖ-മ്യൂസിയം- ആര്‍ക്കേവ്സ് വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ.സ്കറിയ സക്കറിയ മുഖ്യപ്രഭാഷണം നടത്തും.
‘പൈതൃകവ്യവസായം’ ‘പൈതൃകവും ജ്ഞാനനിര്‍മിതിയും’, ‘സംസ്കാരപൈതൃകവും സാംസ്കാരിക ചരിത്രവും’, ‘മാതൃഭാഷയും ലിപിയും’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചാസമ്മേളനങ്ങള്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഉസ്താദ് രാജീവ് പുലവരുടെ നേതൃത്വത്തില്‍ തോല്‍പ്പാവകൂത്തും മറ്റ് പരിപാടികളും അരങ്ങേറുന്നതാണ്.