ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

 ജ്ഞാനത്തില്‍ നിന്ന് കര്‍മശേഷിയിലേക്കുള്ള രംഗപ്രവേശനമാണ് വിദ്യാഭ്യാസം – ഡോ. രാജന്‍ ഗുരുക്കള്‍ 

 ജ്ഞാനത്തില്‍ നിന്ന് കര്‍മശേഷിയിലേക്കുള്ള രംഗപ്രവേശനമാണ് വിദ്യാഭ്യാസം – ഡോ. രാജന്‍ ഗുരുക്കള്‍ 

ജ്ഞാനത്തിന്‍റെ അന്തരംഗപ്രവേശനം കഴിഞ്ഞ് ജ്ഞാനം അടിസ്ഥാനമാക്കി കര്‍മ്മശേഷിയിലേക്കുള്ള രംഗപ്രവേശനമാണ് വിദ്യാഭ്യാസം നേടുന്നതിലൂടെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാവേണ്ടതെന്നും, ആശങ്കകള്‍ ഒഴിവാക്കി ആത്മവിശ്വാസത്തോടു കൂടി കര്‍മ്മമേഖലയെ സമീപിക്കാന്‍ പ്രാപ്തരാകേണ്ടതുമെന്നും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍. മലയാളസര്‍വകലാശാലയില്‍ മൂന്നാംബിരുദദാനപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതോടൊപ്പം പുതിയ ആശയങ്ങളും, സിദ്ധാന്തങ്ങളും, ദര്‍ശനങ്ങളും, കാഴ്ചപ്പാടുകളും, വിവരങ്ങളും,വിശകലനങ്ങളും സംഭാവനചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവണം എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച  വൈസ്ചാന്‍സലര്‍ ഡോ. ഉഷടൈറ്റസ് ഐ.എ.എസ് പറഞ്ഞു. അക്കാദമിക് ഉള്ളടക്കം ലഭ്യമാക്കുക എന്ന ദൗത്യം മലയാളസര്‍വകലാശാല ഏറ്റെടുത്തിരിക്കുന്നു വെന്നും ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ ഭാഷയുടെയും ഭാഷാസാഹിത്യത്തിന്‍റെയും വളര്‍ച്ചയെ സഹായിക്കാന്‍ മലയാളസര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വൈസ്ചാന്‍സലര്‍ വ്യക്തമാക്കി.     രജിസ്ട്രാര്‍ ഡോ. കെ.എം.ഭരതന്‍, പരീക്ഷാകണ്‍ട്രോളര്‍ പ്രൊഫ. എം. ശ്രീനാഥന്‍, വിദ്യാര്‍ത്ഥിക്ഷേമ ഡീന്‍ ഡോ. ടി. അനിതകുമാരി, യൂണിയന്‍ ചെയര്‍മാന്‍ കെ.പ്രണവ് എന്നിവര്‍ സംസാരിച്ചു. ഭാഷാശാസ്ത്രം, സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈതൃകപഠനം, മാധ്യമപഠനം, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചലച്ചിത്രപഠനം, സോഷ്യോളജി, ചരിത്രം എന്നീ പത്ത്  കോഴ്സുകളിലെ 118 വിദ്യാര്‍ത്ഥികള്‍ക്കും 2015-16, 2016-17 വര്‍ഷങ്ങളില്‍ എം.ഫില്‍ പൂര്‍ത്തീകരിച്ച 45 പേര്‍ക്കുമാണ് ബിരുദം നല്‍കിയത്.