തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ പരിസ്ഥിതിപഠനസ്കൂൾ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തുന്നതിനും വിദ്യാഭ്യാസത്തിലൂടെയും ഗവേഷണത്തിലൂടെയും സുസ്ഥിര പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. സമകാലിക പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിരതയിലൂന്നിയുള്ള പ്രായോഗിക വൈദഗ്ധ്യം ആര്‍ജ്ജിക്കുന്നതിനുമായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനായി രൂപകല്‍പന ചെയ്ത ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ പഠനസ്കൂള്‍ വാഗ്ദാനം ചെയ്യുന്നു. പരിസ്ഥിതി വിദ്യാഭ്യാസത്തോടുള്ള സമഗ്രമായ സമീപനം വളർത്തിയെടുക്കുന്ന പദ്ധതികൾ, ഫീൽഡ് സന്ദര്‍ശനങ്ങള്‍, ഇന്റേൺഷിപ്പുകൾ, അന്തര്‍ വൈജ്ഞാനിക ഗവേഷണങ്ങൾ എന്നിവയിൽ ഏർപ്പെടാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. അക്കാദമിക, ഗവേഷണ സംരംഭങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കുമുള്ള ആഗോള ശ്രമങ്ങൾക്ക് സംഭാവന നൽകാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണ്.

ഡോ. ജയ്നി വർഗീസ്
സ്ഥാനം: അസിസ്റ്റന്റ് പ്രൊഫസർ & ഡയറക്ടർ
ഗവേഷണ മേഖലഃ പരിസ്ഥിതി മലിനീകരണവും നിയന്ത്രണവും, ജലഗുണനിലവാരവും ശുചിത്വവും ആരോഗ്യവും, മാലിന്യ പരിപാലനം.
Mobile: +91 9447799859
Email: jainy@temu.ac.in

ഡോ. ധന്യ ആർ.
സ്ഥാനം: അസിസ്റ്റന്റ് പ്രൊഫസർ
ഗവേഷണ മേഖലഃ മനുഷ്യ ആധിപത്യമുള്ള ഭൂപ്രകൃതിയുടെ പരിസ്ഥിതിശാസ്ത്രം, പക്ഷിവൈവിധ്യം, തദ്ദേശീയ ജീവിവർഗ സംരക്ഷണം, പങ്കാളിത്ത സംരക്ഷണ പരിപാടികൾ, പരിസ്ഥിതി വിദ്യാഭ്യാസം.
Mobile: +91 9995564277
Email: drdhanya@temu.ac.in

ഡോ. അരുൺബാബു വി.
സ്ഥാനം: അസിസ്റ്റന്റ് പ്രൊഫസർ
ഗവേഷണ മേഖലകൾ: മൈക്രോപ്ലാസ്റ്റിക്സ് മലിനീകരണം, പരിസ്ഥിതി മലിനീകരണനിരീക്ഷണം, മലിനജല സംസ്കരണം-ഫൈറ്റോറെമിഡിയേഷൻ, ബയോസോർപ്ഷൻ, ഖരമാലിന്യസംസ്കരണം, കാലാവസ്ഥാ വ്യതിയാനം, കാർബൺ ന്യൂട്രൽ വികസനം, സുസ്ഥിര വികസനം.
Mobile: +91 9446463871
Email: arun@temu.ac.in

ഡോ. സബ്ന വി.
സ്ഥാനംഃ അസിസ്റ്റന്റ് പ്രൊഫസർ (കരാർ)
ഗവേഷണ മേഖലകൾ: ജലസംരക്ഷണം, നൂതന മലിനജലസംസ്കരണം, മെംബ്രyin ഫിൽട്രേഷൻ, paaരിസ്ഥിതിka നാനോടെക്നോളജി, ഖരമാലിന്യ പരിപാലനം, ഊർജ്ജ സംരക്ഷണvum പരിപാലനvum
Mobile: +91 9809423174
Email: sabnashareef999@gmail.com

ഡോ. വിഷ്ണു പി. എസ്സ്.
സ്ഥാനം: അസിസ്റ്റന്റ് പ്രൊഫസർ (കരാർ)
ഗവേഷണ മേഖലഃ മണ്ണിന്റെ ഗുണനിലവാരം വിലയിരുത്തൽ, മണ്ണ് ധാതുശാസ്ത്രം, മണ്ണിന്റെ വർഗ്ഗീകരണം, കാർബൺ സ്റ്റോക്ക് എസ്റ്റിമേറ്റുകൾ, കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ, മലിനജല സംസ്കരണ പ്രക്രിയ, ജൈവ ഇന്ധനങ്ങൾ.
Mobile: +91 9497274577
Email: vishnu@temu.ac.in

ഡോ. ഷീജ കെ. എം.
സ്ഥാനം: അസിസ്റ്റന്റ് പ്രൊഫസർ (കരാർ)
ഗവേഷണ മേഖലകൾ : ജലഭൗമരസതന്ത്രം, പരിസ്ഥിതി മലിനീകരം, ജലഗുണനിലവാരവും ആരോഗ്യവും, ജി.ഐ.എസ്. വിദൂരസംവേദനം, പരിസ്ഥിതി സൂക്ഷ്മജീവശാസ്ത്രം.
Mobile No: +91 7994987817
Email: sheejaarun7@gmail.com

ഡോ. ആദിത്യ എസ്. കെ.
സ്ഥാനം: അസിസ്റ്റന്റ് പ്രൊഫസർ (കരാർ)
ഗവേഷണ മേഖലകൾ : പരിസ്ഥിതി മലിനീകരം, ജലഗുണനിലവാരവും ആരോഗ്യവും, ഭൗമരസതന്ത്രം, സ്ഥിര ഐസോടോപ്പ് ജലശാസ്ത്രം, ജി.ഐ.എസ്. വിദൂരസംവേദനം.
Mobile No: +91 8089780590
Email: aditya.palazhy@gmail.com
പ്രോഗ്രാമമുകൾ:
ബി. എസ് സി. പരിസ്ഥിതി പഠനവും വികസന സാമ്പത്തികശാസ്ത്രവും ഓണേർസ്/ ഓണേർസ് വിത്ത് റിസേർച്ച് (25 സീറ്റ്)
പരിസ്ഥിതി പഠനസ്കൂളും വികസനപഠനസ്കൂളും സംയുക്തമായാണ് ഈ അന്തര്‍ വൈജ്ഞാനിക പ്രോഗ്രാം നടത്തുന്നത്. പ്രസ്തുത പ്രോഗ്രാം പരിസ്ഥിതിശാസ്ത്രത്തെ സാമ്പത്തിക വികസനവുമായി സംയോജിപ്പിക്കുകയും സാമൂഹിക-സാമ്പത്തിക വീക്ഷണകോണിൽ നിന്ന് പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജമാക്കുകയും ഉന്നത പഠനം, ഗവേഷണം, പരിസ്ഥിതി, സാമ്പത്തിക മേഖലകളിലെ വൈവിധ്യമാർന്ന തൊഴില്‍ സാദ്ധ്യതകള്‍ എന്നിവയ്ക്കായി വിദ്യാർത്ഥികളെ ഈ പ്രോഗ്രാം തയ്യാറാക്കുകയും ചെയ്യുന്നത്.
യോഗ്യത: പ്ലസ് ടു
എം. എ. പരിസ്ഥിതി പഠനം (10 സീറ്റ്)
പരിസ്ഥിതി സംരക്ഷണം, നയരൂപീകരണം, സുസ്ഥിര വികസനം, ഊർജ്ജം, നിയമങ്ങൾ, പരിപാലനമാതൃകകൾ, കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയുടെ സൈദ്ധാന്തികവും പ്രായോഗികവുമായ മാനങ്ങൾ പരിശോധിക്കുന്ന ഒരു സമഗ്ര പ്രോഗ്രാം ആണ് ഇത്. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സർക്കാരിന്റെയും സർക്കാരിതര സംഘടനകളുടെയും പങ്ക് എടുത്തുകാണിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ സാമൂഹിക വശങ്ങളും ഇത് പര്യവേക്ഷണം ചെയ്യുന്നു. കൂടാതെ പാരിസ്ഥിതിക ചരിത്രം, പാരിസ്ഥിതിക സാമൂഹ്യശാസ്ത്രം, പാരിസ്ഥിതിക ദർശനം, പാരിസ്ഥിതിക വിവരവിനിമയം എന്നിവയും കൈകാര്യം ചെയ്യുന്നു.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം
എം. എസ് സി. പരിസ്ഥിതി പഠനം (10 സീറ്റ്)
കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിമലിനീകരണം, നയരൂപീകരണം, സുസ്ഥിര വികസനം, പാരിസ്ഥിതിക രസതന്ത്രം, പാരിസ്ഥിതിക ഭൂശാസ്ത്രം, പാരിസ്ഥിതിക നിർണ്ണയതന്ത്രങ്ങൾ, പാരിസ്ഥിതിക ജൈവസാങ്കേതികവിദ്യ, മാലിന്യസംസ്കരണം എന്നിവയുൾപ്പെടെ പരിസ്ഥിതി പരിപാലനത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങൾക്ക് ഈ പ്രോഗ്രാം ഊന്നൽ നൽകുന്നു. ഫലപ്രദമായ പരിസ്ഥിതി പരിപാലനത്തിനും നയ രൂപീകരണത്തിനും ആവശ്യമായ അറിവും വൈദഗ്ധ്യവും നല്‍കി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യോഗ്യത: പ്ലസ് ടു സയൻസ്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം
പിഎച്ച്. ഡി. പരിസ്ഥിതി പഠനം
പരിസ്ഥിതിപഠനവുമായി ബന്ധപ്പെട്ട വിജ്ഞാന മേഖലകളിൽ തനത് സംഭാവനകൾ നൽകാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള ഗവേഷണ അധിഷ്ഠിത പ്രോഗ്രമാണിത്. സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, സംരക്ഷണം, അക്കാദമിക ഗവേഷണം, നയരൂപീകരണം, പാരിസ്ഥിതികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നതിനായി ഗവേഷകരെ സജ്ജമാക്കൽ തുടങ്ങിയ പ്രധാന മേഖലകളിൽ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
യോഗ്യത: M.Sc./ M.A. എൻവയോൺമെന്റൽ സ്റ്റഡീസ്/ എൻവയോൺമെന്റൽ സയൻസസ്/ എം. ടെക്. എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്
ഗവേഷകര്‍
|
നമ്പർ |
പേര് |
ചേർന്ന വർഷം |
ഈമെയില്‍ ഐഡി |
|
1 |
നജ്മുദ്ദീൻ സി. |
2019 |
najuckppadam@gmail.com |
|
2 |
അശ്വതി ആർ. നായർ |
2019 |
ashwathyrnair99@gmail.com |
|
3 |
ശ്രേയ ആർ. നമ്പ്യാർ |
2022 |
sreyarnambiar999@gmail.com |
|
4 |
അഞ്ജന പി. |
2022 |
anjanawhiskerbat@gmail.com |
|
5 |
ശ്രീകുട്ടി സന്തോഷ് |
2024 |
sreekkuttysanthosh2021@gmail.com |
|
6 |
അനഘ ശശി |
2024 |
anaghaambika08@gmail.com |
|
7 |
മുബസ്മില വി. പി. |
2024 |
mubasmilavp69@gmail.com |
|
8 |
മൻസൂർ പന്തല്ലുക്കരൻ |
2024 |
manzoorp1996@gmail.com |
ഫാക്കൽറ്റികൾക്ക് ലഭിക്കുന്ന ഗവേഷണ ധനസഹായം
|
നമ്പർ |
പിഐ/കോ-പിഐ/ചെയർ |
ഗവേഷണ പദ്ധതി |
ഫണ്ടിംഗ് ഏജൻസി |
ദൈർഘ്യം |
വർഷം |
തുക (Rs.) |
|
1 |
ഡോ. ധന്യ ആർ. (കോ. പി. ഐ) |
പരമ്പരാഗത പരിസ്ഥിതി വിജ്ഞാനവും കാലാവസ്ഥാ പ്രതിരോധവും: കേരളത്തിലെ രണ്ട് വ്യത്യസ്ത വന്യജീവി സങ്കേതങ്ങളിലെ തദ്ദേശീയ സമൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം. |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2 വർഷം |
2019 |
17,45,000 |
|
2 |
ഡോ. ധന്യ ആർ. |
മലപ്പുറം ജില്ലയിലെ പുറ ത്തൂർ പഞ്ചായത്തിൽ പരിസ്ഥിതി പുന:സ്ഥാപനവും ദീർഘകാല കർമ്മ പദ്ധതിയുടെ രൂപീകരണവും |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
1 വർഷം |
2022 |
2,78,250 |
|
3 |
ഡോ. ജയ്നി വർഗീസ് |
മലപ്പുറം ജില്ലയിലെ പുറ ത്തൂർ പഞ്ചായത്തിൽ പരിസ്ഥിതി പുന:സ്ഥാപനവും ദീർഘകാല കർമ്മ പദ്ധതിയുടെ രൂപീകരണവും |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
1 വർഷം |
2022 |
|
|
4 |
ഡോ. അരുൺ ബാബു വി.. |
മലപ്പുറം ജില്ലയിലെ പുറ ത്തൂർ പഞ്ചായത്തിൽ പരിസ്ഥിതി പുന:സ്ഥാപനവും ദീർഘകാല കർമ്മ പദ്ധതിയുടെ രൂപീകരണവും |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
1 വർഷം |
2022 |
|
|
5 |
ഡോ. ജയ്നി വർഗീസ് |
കേരളത്തിലെ പരിസ്ഥിതി ഗവേഷണം |
തുഞ്ചത്തെ ഴുത്തച്ഛൻ മലയാളം സർവകലാശാല |
2 മാസം |
2024 |
40,000 |
|
6 |
ഡോ. അരുൺ ബാബു വി.. |
പരിസ്ഥിതി സൌഹൃദ പ്രകൃതി വസ്തുക്കൾ ഉപയോഗിച്ച് സുസ്ഥിര ലംബ ഉദ്യാനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രാഥമിക പഠനം |
തുഞ്ചത്തെ ഴുത്തച്ഛൻ മലയാളം സർവകലാശാല |
2 മാസം |
2024 |
55,000 |
വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനായി ലഭിച്ച അംഗീകാരങ്ങൾ
|
നമ്പർ . |
പേര് |
അവാർഡ് |
അവാർഡ് നൽകുന്ന സമിതി |
വർഷം |
|
1 |
അനന്യ സി. പി |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2024 |
|
2 |
സ്നേഹ പി. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2024 |
|
3 |
വിബീന വിശ്വം |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2024 |
|
4 |
ദിയ ബാബു |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2024 |
|
5 |
സ്നൂബ സി |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2024 |
|
6 |
സിബിനി കെ. ബി. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2024 |
|
7 |
സ്നേഹ പി. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2024 |
|
8 |
അനഘ അംബിക ശശി |
കെഎസ്സിഎസ്ടിഇ റിസർച്ച് ഫെലോഷിപ്പ് |
കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ് ടെക്നോളജി &എൻവയോൺമെന്റ് |
2024 |
|
9 |
ശ്രീകുട്ടി സന്തോഷ് |
സ്റ്റുഡന്റ്സ് ഇന്റേൺഷിപ്പ് പ്രോഗ്രാം |
കേരള സംസ്ഥാന ആസൂത്രണ ബോർഡ് |
2024 |
|
10 |
അഞ്ജന പി. |
സ്റ്റുഡന്റ്സ് ഇന്റേൺഷിപ്പ് പ്രോഗ്രാം |
കേരള സംസ്ഥാന ആസൂത്രണ ബോർഡ് |
2023-2024 |
|
11 |
വിഷ്ണു. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2023` |
|
12 |
റഹീനാ കെ, |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2023 |
|
13 |
ജിഷ്ണു വി. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2023 |
|
14 |
ചിത്ര കെ. പി. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2023 |
|
15 |
ചന്ദനാ പി. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2023 |
|
16 |
ആതിൽ ഫരീസ് A.P. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2023 |
|
17 |
അഞ്ജന പി. |
പരിഷ്ഠിതിപോശിനി റിസർച്ച് ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2023 |
|
18 |
കീർത്തി ഗോപിനാഥ് കെ. പി |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2022 |
|
19 |
അഞ്ജന ദാസ് M.P. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2022 |
|
20 |
അശ്വതി കെ. കെ. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2022 |
|
21 |
വിപാഞ്ചി ബാസ്കർ സി. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2022 |
|
22 |
മിഥില സി. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2022 |
|
23 |
അശ്വതി കെ. കെ. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2022 |
|
24 |
അഭിരാമി സി. കെ. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2022 |
|
25 |
ഐശ്വര്യ യു. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2022 |
|
26 |
ഐശ്വര്യ പി. |
വിദ്യാപോഷിണി ഫെലോഷിപ്പ് |
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കേരള സർക്കാർ |
2022 |
|
27 |
നജ്മുദ്ദീൻ സി., ഗവേഷണപണ്ഡിതൻ |
ഡാഡ് ഫെലോഷിപ്പ് |
ഫെഡറൽ വിദ്യാഭ്യാസ, ഗവേഷണ മന്ത്രാലയം, ജർമ്മനി |
2022 |
|
28 |
അഞ്ജന പി. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2021 |
|
29 |
അഖില പി. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2021 |
|
30 |
Ashira C.P. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2021 |
|
31 |
മുബസ്മില V.P. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2021 |
|
32 |
ശ്രേയ ആർ നമ്പ്യാർ |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2021 |
|
33 |
ഷായ്ജി പി. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2021 |
|
34 |
ഹരീഷ് M.P. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2021 |
|
35 |
ഹരിങ്കൃഷ്ണ C.V. |
ആസ്പയർ സ്കോളർഷിപ്പ് |
ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ, കേരള സർക്കാർ |
2021 |
|
36 |
മുബസ്മില V.P. |
സ്റ്റുഡന്റ് പ്രോജക്ട് ഫെലോഷിപ്പ് |
കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റ് |
2021 |
|
37 |
അശ്വതി പി. |
സ്റ്റുഡന്റ് പ്രോജക്ട് ഫെലോഷിപ്പ് |
കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റ് |
2021 |
|
38 |
ഹരീഷ് എം. പി. |
സ്റ്റുഡന്റ് പ്രോജക്ട് ഫെലോഷിപ്പ് |
കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റ് |
2021 |
|
39 |
ഷിബില ഷെറിൻ |
ഇക്കോർ ഫെലോഷിപ്പ് |
ഇക്കോആർ ഫൌണ്ടേഷൻ |
2021 |
|
40 |
മൻസൂർ പന്തല്ലുക്കരൻ |
ഇക്കോർ ഫെലോഷിപ്പ് |
ഇക്കോആർ ഫൌണ്ടേഷൻ |
2021 |
|
41 |
അഞ്ജലി കൃഷ്ണ |
ഇക്കോർ ഫെലോഷിപ്പ് |
ഇക്കോആർ ഫൌണ്ടേഷൻ |
2021 |
|
42 |
ഹെബ റഹ്മാൻ |
ഇക്കോർ ഫെലോഷിപ്പ് |
ഇക്കോആർ ഫൌണ്ടേഷൻ |
2021 |
|
43 |
നജ്മുദ്ദീൻ സി |
സ്റ്റുഡന്റ്സ് ഇന്റേൺഷിപ്പ് പ്രോഗ്രാം |
കേരള സംസ്ഥാന ആസൂത്രണ ബോർഡ് |
2021 |
സവിശേഷ പ്രവര്ത്തനങ്ങള്
പരിസ്ഥിതിപഠന സ്കൂള്‍ പരിസ്ഥിതിപ്രശ്നങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യുന്നതിനായി ജീവശാസ്ത്രം, രസതന്ത്രം, സാങ്കേതിക വിദ്യകള്‍, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ സംയോജിപ്പിച്ച് സമഗ്രവും അന്തര്‍ വൈജ്ഞാനികപരവുമായ സമീപനാം സ്വീകരിക്കുന്നു. മാലിന്യസംസ്കരണം, ഊർജ്ജ കാര്യക്ഷമത, ജലസംരക്ഷണം, സുസ്ഥിര കാമ്പസ് പ്രവർത്തനങ്ങള്‍ തുടങ്ങിയ പരിസ്ഥിതി സൗഹാര്‍ദരീതികള്‍ സ്കൂള്‍ പ്രോത്സാഹിപ്പിക്കുന്നു. അക്കാദമിക സ്ഥാപനങ്ങൾ, സർക്കാർ-സര്‍ക്കാരിതര സ്ഥാപനങ്ങൾ, സന്നട്ട സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ മാലിന്യ സംസ്കരണം, കാലാവസ്ഥാ വ്യതിയാന അനുകൂലനം, മലിനീകരണനിയന്ത്രണം, ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, സാമൂഹിക ഇടപെടലുകള്‍ക്കും പരീക്ഷണാത്മക പഠനത്തിനും സ്കൂൾ ഊന്നൽ നൽകുന്നു. പരിസ്ഥിതി പ്രശ്നങ്ങളും നടപ്പിലാക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി ശില്പശാലകള്‍, ഫീൽഡ് സന്ദര്‍ശനങ്ങള്‍, ഇന്റേൺഷിപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. തുടർച്ചയായ പാഠ്യപദ്ധതി നവീകരണവും സുസ്ഥിര സമ്പ്രദായങ്ങളുടെ പ്രോത്സാഹനവും പാരിസ്ഥിതിക സുസ്ഥിരതയോടുള്ള സ്കൂളിന്റെ പ്രതിബദ്ധത കൂടുതൽ ഉറപ്പിക്കുന്നു.
ഏകദിന ശില്പശാല - പരിസ്ഥിതി പഠന സ്കൂള്‍ 10/02/2025 ന് പാരിസ്ഥിതിക സാമൂഹിക ആഘാത നിര്‍ണ്ണയത്തെക്കുറിച്ചുള്ള വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി വിദഗ്ധൻ ശ്രീ. ആനന്ദരാജ് എം. എ. പ്രഭാഷണം നടത്തി.
പച്ചത്തുരുത്ത് ഉദ്ഘാടനം - മലയാളം സർവകലാശാലയുടെയും മലപ്പുറം ഹരിതകേരള മിഷ ന്റെയും സഹകരണത്തോടെ 'പച്ചത്തുരുത്ത്' കാമ്പസിൽ വികസിപ്പിക്കുകയും 29/01/2024 ന് വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി എം. ഇ. എസ്. കോളേജിലെ ജന്തുശാസ്ത്രം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനൂപ് ദാസ് കെ. എസ്. 'സൂക്ഷ്മ ആവാസവ്യവസ്ഥയും ജൈവവൈവിധ്യ സംരക്ഷണവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ജല ബജറ്റ് വർക്ക്ഷോപ്പ് - ഹരിതകേരളം മിഷൻ ജല ബജറ്റ് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതിപഠന സ്കൂളില്‍ വച്ച് 25/01/2024 ന് 'വാട്ടർ ബജറ്റ് ശിപശാല' നടത്തി. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സണും സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മൻസൂർ പന്തല്ലൂക്കരൻ ശില്പശാലക്ക് നേതൃത്വം നൽകി.
ലോക പരിസ്ഥിതി ദിനാചരണം 2023 - പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭൂമിത്രസേന ക്ലബ്ബും പരിസ്ഥിതിപഠന സ്കൂളും നാഷണൽ സർവീസ് സ്കീമും സംയുക്തമായി 05/06/2023 ന് 'മാലിന്യരഹിതം, നവ കേരളം-ശുചീകരണം-അവബോധം' എന്ന വിഷയത്തിൽ വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിച്ചു. ഡോ. ജയ് സോമനാഥൻ വി. കെ. 'ജൈവമാലിന്യ സംസ്കരണവും അജൈവമാലിന്യ സംസ്കരണവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
പരിസ്ഥിതിപഠന അസോസിയേഷൻ ഉദ്ഘാടനം - മലയാള സർവകലാശാലയിൽ പരിസ്ഥിതി പഠന അസോസിയേഷൻ ഉദ്ഘാടനം നേച്ചർ ആരണ്യകം ഫൌണ്ടേഷൻ ചെയർമാൻ ഡോ. പി. എസ്. ഈസ 15/11/2022 രംഗശാലയില്‍ വച്ച് നിര്‍വ്വഹിച്ചു. ഈ പരിപാടിയുടെ ഭാഗമായി അദ്ദേഹം 'ഇക്കോടൂറിസം കേരളത്തില്‍' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ലോക പരിസ്ഥിതി ദിനാചരണം - 2022: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി പഠന സ്കൂൾ നാഷണല്‍ സര്‍വ്വീസ് സ്കീമും ഭൂമിത്രസേന ക്ലബ്ബും സംയുക്തമായി പരിപാടികൾ സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ 06/06/2022 ന് രംഗശാലയില്‍ വച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തൃശൂർ സെന്റ് തോമസ് കോളേജ് ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജോയ്സ് ജോസ് 'മിരിസ്റ്റിക്ക ചതുപ്പുകളുടെ പരിപാലനം മുന്‍നിര്‍ത്തി ജൈവവൈവിധ്യത്തിനൊരാമുഖം' എന്ന വിഷയത്തിൽ ഒരു പ്രഭാഷണം നടത്തി.
ലോക ജലദിനാചരണം 22/03/2022 - കണ്ടൽക്കാടുകൾ പഠന പര്യടനം - ലോക ജലദിനാചരണത്തിന്റെ ഭാഗമായി മലയാള സർവകലാശാലയും ഭൂമിത്രസേന ക്ലബ്ബും ചേർന്ന് മംഗലം പഞ്ചായത്തിലെ പുല്ലൂണി കണ്ടൽക്കാടുകൾ സന്ദർശിച്ചു. പി. കെ. ടി. ബി. എൻ. സ്കൂൾ അധ്യാപിക ശ്രീമതി പി. ജയശ്രീ ‘കണ്ടൽക്കാടുകളുടെ സവിശേഷതകളും ഇപ്പോഴത്തെ വെല്ലുവിളികളും’ എന്ന വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
ഭൂമിത്രസേന ഉദ്ഘാടനം - തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സർവകലാശാലയിലെ ഭൂമിത്രസേന ക്ലബ്ബ് 09/03/2022 ന് വൈസ് ചാൻസലർ ഡോ. അനില്‍ . പരിപാടിയുടെ ഭാഗമായി കോഴിക്കോട് സി. ഡബ്ല്യു. ആർ. ഡി. എം. സയന്റിസ്റ്റ് ബി ഡോ. ജയസൂര്യൻ കെ. കെ. 'ജൈവവൈവിധ്യവും അധിനിവേശ സസ്യജന്തുജാലങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ലോക വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി, പരിസ്ഥിതിപഠന സ്കൂള്‍ 07/10// 2021ന് 'നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യം' എന്ന വിഷയത്തിൽ വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബ്ദുൾ റിയാസ് കെ. പ്രഭാഷണം നടത്തി.
ലോക ഓസോൺ ദിനാചരണം - 2021: ലോക ഓസോൺ ദിനത്തിന്റെ ഭാഗമായി, പരിസ്ഥിതിപഠന സ്കൂള്‍ 21/09/2021 ന് 'ഓസോൺ ദിനത്തെക്കുറിച്ചുള്ള ചിന്തകൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ അഡ്ജങ്ക്റ്റ് പ്രൊഫസർ ഡോ. സതീഷ് കുമാർ എം. കെ. പ്രഭാഷണം നടത്തി.
ലോക പരിസ്ഥിതി ദിനചരണം - 2021 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, പരിസ്ഥിതിപഠന സ്കൂള്‍ 05/06/2021 ന് 'ആവസവ്യവസ്ഥാപുനസ്ഥാപനം' എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഡോ. എം. പി. സുജാത, പ്രിൻസിപ്പൽ സയന്റിസ്റ്റ്, സോയിൽ സയൻസ് വകുപ്പ്, കേരള വനഗവേഷണ സ്ഥാനം, 'മണ്ണ് പരിപാലനത്തിലൂടെ ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
പരിസ്ഥിതി പഠനസ്കൂൾ -ചിത്രസഞ്ചയം
പരിസ്ഥിതിപഠന സ്കൂൾ – ‘ഭൂമിക’ ദേശീയ സെമിനാറിൻ്റെ ലോഗോ പ്രകാശനം ചെയ്തു.