സാഹിത്യ ഫാക്കൽറ്റി – സമർപ്പണപൂർവസെമിനാർ
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിത്യ ഫാക്കൽറ്റിയിൽ ഡോ. ടി. അനിതകുമാരിയുടെ മാർഗദർശനത്തിൽ പിഎച്ച്. ഡി. ഗവേഷണം നിർവഹിച്ച അശോക് എ. ഡിക്രൂസിൻ്റെ സമർപ്പണപൂർവസെമിനാർ വൈസ് ചാൻസലറുടെ അനുമതിയനുസരിച്ച് 11-11-2021 ന് രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി നടക്കുമെന്ന് അറിയിക്കുന്നു.
പ്രബന്ധശീർഷകം: പദവർഗീകരണത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങൾ മലയാളവ്യാകരണകൃതികൾ മുൻനിർത്തിയുള്ള പഠനം
ഗൂഗിൾമീറ്റ് ലിങ്ക് : https://meet.google.com/usq-jqpz-ttd
ഏവരെയും ക്ഷണിക്കുന്നു.
വിശ്വസ്തതയോടെ,
ഡോ. രോഷ്നി സ്വപ്ന
ഡയറക്ടർ,
സാഹിത്യപഠനസ്കൂൾ