അസിസ്റ്റന്റ് പ്രൊഫസർ & സ്‌കൂൾ ഡയറക്ടർ
സാഹിത്യരചനാ വിഭാഗം,മലയാളസാഹിത്യ ഫാക്കല്‍റ്റി
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍
കൊല്ലം ജില്ലയിലെ മുണ്ടക്കൽ സ്വദേശി.കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള മലയാളം മിഷൻ ഏർപ്പെടുത്തിയ 2020ലെ മലയാളഭാഷാ പ്രതിഭാ പുരസ്കാരം നേടി. മലയാളഭാഷയെ സാങ്കേതികവിദ്യാസൗഹൃദമാക്കുന്നതിനുള്ള മികവിനാണ് പുരസ്കാരം ലഭിച്ചത്.
2013 ഒക്ടോബർ മുതൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിത്യരചനാ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. 2021 ഫെബ്രുവരിയിൽ സാഹിത്യരചനാ സ്കൂൾ ഡയറക്ടറായി ചുമതലയേറ്റു.തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ എം. എ. മലയാളം (സാഹിത്യരചന) പഠനബോർഡ് ചെയർമാൻ, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല വിദ്യാർത്ഥിക്ഷേമ ഡയറക്ടർ, യു. ജി. സി. നോഡൽ ഓഫീസർ, താനൂർ ഗവ. കോളേജ് വികസന സമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിക്കുന്നു.തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ നാഷണൽ സർവീസ് സ്കീം കോർഡിനേറ്ററായിരുന്നു.
മലയാളത്തിൽ ഏറ്റവുമധികം ഗവേഷണസംബന്ധിയായ പുസ്തകങ്ങൾ രചിച്ചതിന്റെ പേരിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി.
എഴുത്താശാൻ, തിരൂർ മലയാളം എന്നിങ്ങനെ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചു. അവ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
സര്‍ഗാത്മക രചന, വ്യാകരണം, വിദ്യാഭ്യാസ മനഃശാസ്ത്രം, ഗവേഷണ രീതിശാസ്ത്രം
1. ദൈവം ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും (കഥാസമാഹാരം) 2012.
മേല്‍വിലാസം : മണപ്പൊയ്ക (ARA-45)മുണ്ടക്കല്‍, കൊല്ലം-691001.
മെയില്‍വിലാസം : midukkanashok@gmail.com
ഫോണ്‍ : 9447060757