വിമര്‍ശനാത്മകമായ സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ ഉറവിടമാവുക എന്നതാണ് സോഷ്യോളജി വകുപ്പിന്റെ ലക്ഷ്യം. ശാസ്ത്രത്തിന്റെയും മാനവിക വിഷയങ്ങളും സമീപനങ്ങള്‍ ഒരുപോലെ പരിഗണിച്ചുക്കൊണ്ടുള്ള രീതിശാസ്ത്രമാണ് സോഷ്യോളജിയുടേത്.
പാശ്ചാത്യകാഴ്ച്ചപ്പാടുകള്‍ക്കും സമീപനങ്ങള്‍ക്കും അമിതപ്രാധാന്യം കൊടുക്കുക എന്ന സാമൂഹ്യശാസ്ത്ര ശാഖയുടെ പൊതുസ്വഭാവത്തില്‍ നിന്നും വ്യത്യസ്തത വെച്ചുപുലര്‍ത്തുന്നതാണ് മലയാളസര്‍വ്വകലാശാല സോഷ്യോളജി പഠനത്തിന്റെ പാഠ്യപദ്ധതി. കേരള സമൂഹത്തിന്റെ ചരിത്ര പശ്ചാത്തലങ്ങളെയും ആനുകാലിക സ്വഭാവങ്ങളെയും രീതികളെയും ഉള്‍ക്കൊണ്ട് ഇത് ക്രോഡീകരിച്ചിരിക്കുന്നു. വിദ്യാര്‍ഥികളില്‍ ആഗോളീയജ്ഞാനവും വിശിഷ്ഠ കേരള സമൂഹ അവബോധവും രൂപപ്പെടുത്തുന്നതിനുള്ള അന്വേഷണാത്മകത വികസിപ്പിക്കുക എന്നതാണ് പഠനക്രമത്തിന്റെ ലക്ഷ്യം.