ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിശേഷങ്ങള്‍

മലയാളസർവകലാശാല :ഡിജിറ്റൈസേഷന്‍, വിവര്‍ത്തന താരതമ്യ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും , വിജ്ഞാനം മലയാളത്തില്‍ എന്ന ഗ്രന്ഥപരമ്പരകളുടെ പ്രകാശനവും നടത്തി.

2022 മേയ് 17 തിരൂര്‍: കേരളസര്‍ക്കാറിന്‍റെ രണ്ടാം നൂറ് ദിന കര്‍മ്മപരിപാടിയില്‍ മലയാളസര്‍വകലാശാല പൂര്‍ത്തിയാക്കിയ ഡിജിറ്റൈസേഷന്‍, വിവര്‍ത്തന താരതമ്യ പ്രോഗ്രാമുകളുടെ  ഉദ്ഘാടനവും വിജ്ഞാനം മലയാളത്തില്‍ എന്ന ഗ്രന്ഥപരമ്പരയുടെ പ്രകാശനവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈന്‍ ആയി...

മെയ്‌ 18, 2022 കൂടുതല്‍ വായിക്കുക

കളരിപ്പയറ്റ് ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം ബഹു കായിക വകുപ്പ് മന്ത്രി ശ്രീ വി .അബ്ദുറഹിമാൻ നിർവഹിച്ചു.

തിരൂർ : കളരിപ്പയറ്റിനെ അന്താരാഷ്ട്ര കായികയിനമാക്കുന്നതിനുള്ള ശ്രമത്തിന്റെ  ഭാഗമായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും സംസ്ഥാന കായിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം ബഹു കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ നിർവഹിച്ചു. കേരളീയ പൈതൃകസ്വത്ത്...

മെയ്‌ 9, 2022 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പൊതുസഭായോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി.

31.03.2022 ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടന്ന പൊതുസഭായോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി.  19024.98 ലക്ഷം രൂപ വരവും 18490.24 ലക്ഷം രൂപ മതിപ്പ് ചെലവും പ്രതീക്ഷിക്കുന്ന മിച്ചബജറ്റാണ് പൊതുസഭ അംഗീകരിച്ചത്.  മലയാളസര്‍വകലാശാലയില്‍ വള്ളത്തോള്‍ ചെയര്‍...

ഏപ്രിൽ 2, 2022 കൂടുതല്‍ വായിക്കുക

സർഗ്ഗസംവാദം

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചനാ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സർഗ്ഗ സംവാദം സംഘടിപ്പിച്ചു. അമേരിക്കൻ പ്രവാസി എഴുത്തുകാരിയും ശാസ്ത്രജ്ഞയും പരിസ്ഥിതി ഫോട്ടോഗ്രാഫറുമായ ലക്ഷ്മി നായർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പരിപാടി സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു....

മാർച്ച്‌ 22, 2022 കൂടുതല്‍ വായിക്കുക

ദ്വിദിന നൈപുണീ വികസന പരിശീലനം

മലയാള സർവകലാശാലാ ഭാഷാശാസ്ത്ര സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രാത്ത് സോഫ്റ്റ്വെയറിലും ഭാഷണസംസ്കരണത്തിലും പരിശീലനം നൽകി. ഭാഷണവൈഷമ്യപരിഹാരം മുതൽ കുറ്റാന്വേഷണ ഭാഷാശാസ്ത്രം വരെ നീളുന്ന ഭാഷണ സംസ്കരണത്തിന്റെ സാധ്യതകൾ മുന്നിൽ കണ്ടാണ് മാർച്ച് 19, 21 തിയതികളിൽ നടന്ന പരിശീലനം ആസൂത്രണം ചെയ്തത്....

മാർച്ച്‌ 22, 2022 കൂടുതല്‍ വായിക്കുക

പൈത്തൺ പ്രോഗ്രാമിങ് ശില്പശാല

കമ്പ്യൂട്ടറധിഷ്ഠിത ഭാഷാസംസ്കരണത്തിന് അനുപേക്ഷണീയമായ പൈത്തൺ പ്രോഗ്രാമിങ്  പരിചയപ്പെടുത്തുന്നതിനായി ഭാഷാശാസ്ത്ര സ്ക്കൂൾ 2022 മാർച്ച് 7 മുതൽ 11 വരെ ശില്പശാല നടത്തി. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകിയ ശില്പശാലയിൽ ഭാഷാശാസ്ത്ര വിഭാഗത്തിലെ 20 വിദ്യാർഥികൾ പങ്കെടുത്തു. ഡോ. എം. ശ്രീനാഥൻ...

മാർച്ച്‌ 13, 2022 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ഭൂമിത്രസേന ക്ലബ്ബിന് തുടക്കമായി

തിരൂര്‍: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ഭൂമിത്രസേന ക്ലബ്ബിന് തുടക്കമായി. ക്ലബ്ബിന്‍റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. പരിപാടിയില്‍ ‘ജൈവവൈവിധ്യവും അധിനിവേശ സസ്യജാലങ്ങളും’ എന്ന വിഷയത്തില്‍ കോഴിക്കോട് ജലവിഭവവികസന വിനിയോഗ...

മാർച്ച്‌ 10, 2022 കൂടുതല്‍ വായിക്കുക

“ആരവം” എൻ.എൻ.എസ് സപ്തദിന ക്യാമ്പ് തുടങ്ങി.

താനാളൂർ : തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് ‘ ആരവം’ താനാളൂർ ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങി. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.എം. മല്ലിക നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.കെ.ബാബുരാജൻ ആദ്ധ്യക്ഷ്യം വഹിച്ചു. കെ.ഗായത്രി , ആർ.സി...

മാർച്ച്‌ 8, 2022 കൂടുതല്‍ വായിക്കുക

ലോക മാതൃഭാഷാദിനാചരണം

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചന സ്കൂളിന്റെ നേതൃത്വത്തിൽ ലോക മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എം. മുരളീധരൻ രചിച്ച മലയാള ഭാഷയുടെ വൈജ്ഞാനികപദവി എന്ന പുസ്തകം ചടങ്ങിൽ...

ഫെബ്രുവരി 21, 2022 കൂടുതല്‍ വായിക്കുക

പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

2022 ജനുവരി 17 തിരൂര്‍: സ്വാതന്ത്രസമര സേനാനിയും അധ്യാപകനും എഴുത്തുകാരനുമായ ശ്രീ. പി. ചിത്രന്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്‍റെ കൈവശമുള്ള അപൂര്‍വ്വ ഗ്രന്ഥശേഖരം മലയാളസര്‍വകലാശാലയ്ക്ക് കൈമാറി. 102 വയസ്സ് പിന്നിട്ട അദ്ദേഹം 29 തവണ ഹിമാലയന്‍ യാത്ര നടത്തുകയും മികച്ച അധ്യാപകനുള്ള...

ജനുവരി 17, 2022 കൂടുതല്‍ വായിക്കുക
Page 6 of 12« First...45678...Last »