ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പൊതുസഭായോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പൊതുസഭായോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി.

31.03.2022 ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടന്ന പൊതുസഭായോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി.  19024.98 ലക്ഷം രൂപ വരവും 18490.24 ലക്ഷം രൂപ മതിപ്പ് ചെലവും പ്രതീക്ഷിക്കുന്ന മിച്ചബജറ്റാണ് പൊതുസഭ അംഗീകരിച്ചത്.  മലയാളസര്‍വകലാശാലയില്‍ വള്ളത്തോള്‍ ചെയര്‍ സ്ഥാപിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 10 ലക്ഷം രൂപയും സര്‍വകലാശാലയുടെ വിഹിതമായി 15 ലക്ഷം രൂപയും കൂടി ചേര്‍ത്ത് വള്ളത്തോള്‍ ചെയര്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. ഏറ്റെടുത്ത ഭൂമിയില്‍ സ്വന്തമായ കാമ്പസ് നിര്‍മ്മിക്കുന്നതിന് ആവശ്യമായത്ര പണം നല്‍കുന്നതിന് വള്ളത്തോള്‍ ചെയര്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതില്‍ പൊതുസഭ സംതൃപ്തി പ്രകടിപ്പിച്ചു.  യോഗത്തില്‍ സന്നിഹിതനായിരുന്ന സ്ഥലം എം.എല്‍.എ. കുറുക്കോളി മൊയ്തീന്‍ സര്‍വകലാശാലയുടെ സാമ്പത്തിക പരിമിതികള്‍ മറികടക്കുന്നതിന് കഴിയാവുന്നത്ര സഹായം വാഗ്ദാനം ചെയ്യുകയുണ്ടായി.  സര്‍വകലാശാലക്ക് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന സ്വന്തമായ ബസ് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതാണെന്നും എം.എല്‍.എ. വാഗ്ദാനം ചെയ്തു.  കൂടാതെ ഒരു വനിതാ ഹോസ്റ്റല്‍ സര്‍വകലാശാലക്ക് വേണ്ടി പണി കഴിപ്പിച്ചുതരാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി.  യോഗത്തില്‍ വിവിധ അക്കാദമികള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളംമിഷന്‍ കേരള കലാമണ്ഡലം തുടങ്ങിയവയുടെ  പ്രതിനിധികളും സംബന്ധിച്ചിരുന്നു.  മലയാളത്തെ വിജ്ഞാനമാധ്യമമാക്കുന്നതിന് സര്‍വകലാശാല കൈക്കൊണ്ട എല്ലാ നടപടികള്‍ക്കും വിവിധ സാംസ്‌കാരിക സമിതികള്‍ പിന്തുണ അറിയിച്ചു.  അക്കാദമിക കാര്യങ്ങള്‍, വിദ്യാര്‍ത്ഥിക്ഷേമം, ഭൗതിക സൗകര്യവികസനം, കലാപ്രവര്‍ത്തനങ്ങള്‍, വിജ്ഞാനശാക്തീകരണം തുടങ്ങിയ വിവിധ ഇനങ്ങളില്‍ വികസനം കൈവരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക. നിലവിലുള്ള കാമ്പസിനകത്ത് കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രേഷ്ഠമലയാള ഭാഷാപഠന മികവ്‌കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കെട്ടിടത്തിന്റെ നിര്‍മാണവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ്.

രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്‌