ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വിശേഷങ്ങള്‍

ധാരണാപത്രം പുതുക്കി

മലയാള സർവകലാശാലയും കോട്ടയ്ക്കൽ വി.പി എസ്.വി.ആയുർവേദ കോളേജും താളിയോല സംസ്കരണ -പഠന -പ്രസിദ്ധീകരണ രംഗങ്ങളിലെ സഹകരണത്തിനുള്ള ധാരണാപത്രം പുതുക്കി.

ഏപ്രിൽ 3, 2023 കൂടുതല്‍ വായിക്കുക

ശുദ്ധ സംഗീത വാദം വൈവിധ്യങ്ങളെ നശിപ്പിക്കുന്നു : വി.ടി മുരളി

തിരൂർ: ശുദ്ധ സംഗീത വാദം വ്യത്യസ്ത സംഗീത ധാരകളെ ഇല്ലാതാക്കുകയും സമൂഹത്തിലെ വൈവിധ്യങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നുവെന്ന് ഗായകനും സംഗീത നിരൂപകനുമായ വി.ടി മുരളി. കേരള കലാമണ്ഡലത്തിൽ നാടൻ പാട്ട്, മാപ്പിളപ്പാട്ട് അടക്കം എല്ലാ സംഗീത ശാഖകളെയും പഠന വിഷയമാക്കണമെന്ന് വി.ടി...

മാർച്ച്‌ 7, 2023 കൂടുതല്‍ വായിക്കുക

ഡോ. പ്രജിത് ചന്ദ്രൻ മലയാളസര്‍വകലാശാല രജിസ്ട്രാറായി ചാര്‍ജ്ജെടുത്തു.

 തിരുർ : മലയാളസര്‍വകലാശാലയുടെ രജിസ്ട്രാറായി ഡോ. പ്രജിത് ചന്ദ്രൻ ചാര്‍ജ്ജെടുത്തു. ഇരുപതു വര്‍ഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയമുള്ള ഇദ്ദേഹം  മലപ്പുറം ഗവ. കോളേജില്‍ ഭൗതികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറും, വകുപ്പ് അധ്യക്ഷനുമായിരുന്നു. നിരവധി പഠനബോര്‍ഡുകളിലും ഉന്നത വിദ്യാഭ്യാസവകുപ്പിന്‍റെ കീഴിലുള്ള റൂസയുടെ  എസ്.എല്‍.ക്യൂ.എ.സി....

ഫെബ്രുവരി 28, 2023 കൂടുതല്‍ വായിക്കുക

കളരി ഗ്രന്ഥം ബഹു. മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളത്തിന്റെ തനത് ആയോധനകലയായ കളരിയുടെ പ്രചാരണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് കായികവകുപ്പും മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന് തയ്യാറാക്കിയ കളരി പാരമ്പര്യം അനുശീലനവും ദര്‍ശനവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍,...

ഫെബ്രുവരി 23, 2023 കൂടുതല്‍ വായിക്കുക

മലയാളസർവകലാശാലയുടെ ആദ്യത്തെ സ്ഥിരം കെട്ടിട്ടം  ‘എഴുത്തുപുര’ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

മലയാളസർവകലാശാലയുടെ ആദ്യത്തെ സ്ഥിരം കെട്ടിടമായ എഴുത്തുപുരയുടെ  ഒൌപ ചാരികമായ ഉദ്ഘാടനകർമ്മം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. ആഗോളീകരണത്തിന്റെ നടപ്പുകാലത്ത്  വിജ്ഞാനത്തിന്റെ ആധാനപ്രധാനങ്ങൾ രാജ്യാതിർ ത്തികൾക്ക് അപ്പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.  വൈജ്ഞാനിക ചക്രവാളങ്ങൾ അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്  ലോകവിജ്ഞാനത്തെ മലയാളത്തിലേക്ക്...

ഫെബ്രുവരി 21, 2023 കൂടുതല്‍ വായിക്കുക

വള്ളത്തോൾ ചെയർ ഉദ്ഘാടനവും ഏകദിന സെമിനാറും

ആര്‍ട്ടിസ്റ്റ് മദന൯ വരച്ച വള്ളത്തോളിന്റെ ചിത്രം മലയാള സര്‍വകലാശാലയില്‍ വളളത്തോൾ ചെയര്‍ ഉദ്ഘാടനച്ചടങ്ങില്‍ സി. രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. മലയാള സര്‍വകലാശാലയുടെ ഡി.ലിറ്റ്‌ അദ്ദേഹം ഏറ്റുവാങ്ങി. വള്ളത്തോൾ ചെയര്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനംചെയ്തു. വള്ളത്തോൾ ചെയറിനും...

ഫെബ്രുവരി 16, 2023 കൂടുതല്‍ വായിക്കുക

സമഗ്ര മലയാളം നിഘണ്ടു ഡാറ്റ കൈമാറി

സമഗ്ര മലയാളം നിഘണ്ടു തയ്യാറാക്കുന്നതിനായി മലയാള സർവകലാശാല തയ്യാറാക്കിയ ഡാറ്റ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഭാഷാ മാർഗനിർദേശക വിദഗ്‌ധ സമിതി അധ്യക്ഷനും ചീഫ് സെക്രട്ടറിയുമായ ഡോ. വി.പി. ജോയിക്ക് കൈമാറി.

ജനുവരി 25, 2023 കൂടുതല്‍ വായിക്കുക

അമൂല്യമായ താളിയോല ഗ്രന്ഥങ്ങൾ ഇനി മലയാള സർവകലാശാലയ്ക്ക്

തൃശൂർ പെരുവനം ഗ്രാമത്തിന്റെ വൈദികകുലമായ കപ്ളിങ്ങാട്ട് മനയിൽ നിന്നും കണ്ടെടുത്ത വൈദികവിജ്ഞാനത്തിന്റെ അപൂർവവും അമൂല്യവുമായ താളിയോലഗ്രന്ഥങ്ങൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലക്ക് സമർപ്പിച്ചു.നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളിൽ സ്മാർത്തവിചാരം, വൈദിക ക്രിയകൾ, അനുഷ്ഠാനക്രമങ്ങൾ, യാഗം, അതിരാത്രം മുതലായ കർമ്മങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. ഇതു...

ജനുവരി 18, 2023 കൂടുതല്‍ വായിക്കുക

പുസ്തകങ്ങൾ കൈമാറി

ആദിവാസി ജനവിഭാഗങള്‍ക്കിടയില്‍ ആരംഭിക്കുന്ന ലൈബ്രറികള്‍ക്ക് പുസ്തകം നല്‍കുവാനുള്ള പദ്ധതിയില്‍ പങ്കു ചെര്‍ന്ന് മലയാളസര്‍വകലാശാല പ്രസിദ്ധികരിച്ച 202500 രൂപ വിലമതിക്കുന്ന പുസ്തകങള്‍ വൈസ് ചാന്‍സലര്‍ Dr. Anil Vallathol Dr.ശിവദാസന് നല്‍കിയപ്പോള്‍ .

ജനുവരി 4, 2023 കൂടുതല്‍ വായിക്കുക

അറിവും അക്ഷരവും ലഹരിയായി കാണണം – ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

തിരൂർ/വക്കാട്: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം വാർഷികഘോഷത്തിന്റെയും,  മലയാള വരാഘോഷത്തിന്റെയും സമാപന സമ്മേളനത്തിന്റെ  സംസാരിക്കുകയായിരുന്നു മന്ത്രി.  ഒരു നൂറ്റാണ്ടു മുൻപ് നമ്മൾ നാടു കടത്തിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും കേരളത്തിലേക്ക് കടന്നു വരുന്ന ഈ സമയത്ത് മലയാളി സമൂഹത്തിനു വലിയ അവബോധം...

നവംബർ 7, 2022 കൂടുതല്‍ വായിക്കുക

ഭാഷ സംസ്കാരത്തിന്റെ ഭാഗമാണ് – മന്ത്രി വി . അബ്ദുറഹിമാൻ

തിരൂർ – തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പത്താം വാർഷികത്തിന്റെയും മലയാള വാരാഘോഷത്തിന്റെയും ഭാഗമായി ഓർച്ച 2022 – ൽ കേരളീയ ബഹുസ്വരപൈതൃകങ്ങൾ എന്ന വിഷയത്തിൽ ചർച്ചാസമ്മേളനം സംഘടിപ്പിച്ചു. ഡോ. ശ്രീജ എൽ . ജി സ്വാഗതം ആശംസിക്കുകയും ഡോ. ഇ....

നവംബർ 5, 2022 കൂടുതല്‍ വായിക്കുക

അന്തർവൈജ്ഞാനിക സമ്മേളനം സംഘടിപ്പിച്ചു

തിരൂർ : തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പത്താം വാർഷികാഘോഷത്തിന്റെയും മലയാള വാരാഘോഷത്തിന്റെയും ഭാഗമായി നടന്ന അന്തർവൈജ്ഞാനിക സമ്മേളനത്തിൽ ശാസ്ത്രം, എഞ്ചിനീയറിങ്, പരിസ്ഥിതി, തദ്ദേശവികസനം, മാധ്യമം തുടങ്ങളിയ വൈജ്ഞാനമേഖലകളെ മലയാളത്തിൽ അവതരിപ്പിക്കുന്ന പ്രബന്ധാവതരണങ്ങൾ നടന്നു. ഡോ. കെ. വി. ശശി  സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ.ഇ.രാധാകൃഷ്ണൻ അധ്യക്ഷതവഹിക്കുകയും,...

നവംബർ 4, 2022 കൂടുതല്‍ വായിക്കുക
Page 3 of 1112345...10...Last »