ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വൃക്ഷത്തൈകൾ നട്ടു

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വൃക്ഷത്തൈകൾ നട്ടു

തിരൂർ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വൃക്ഷത്തൈകൾ നട്ടുനനച്ചു കൊണ്ട് വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ പരിസ്ഥിതി ദിനാചാരണത്തിന് തുടക്കം കുറിച്ചു . പ്രകൃതി മനുഷ്യരുടെ അദൃശ്യമായ ശരീരമാണെന്ന് അദ്ദേഹം ഒപ്പമുണ്ടായിരുന്ന അക്കാദമിക സമൂഹത്തെ ഓർമ്മിപ്പിച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഡോ.ടി.അനിതകുമാരി, എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ.കെ .എം.അനിൽ, ഹരിത പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ കെ.വി.ശശി, അനധ്യാപകജീവനക്കാർ എന്നിവർ വൃക്ഷത്തൈകൾ നട്ടു.. മാവ്, പ്ലാവ്, ആര്യവേപ്പ്, പേര തുടങ്ങി ധാരാളം ഫല- ഔഷധ സസ്യങ്ങൾ കാമ്പസിൽ വെച്ചു.