തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേറ്റു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥി ക്ഷേമഡയറക്ടര്‍ ഡോ. സതീഷ് പാലങ്കി, കെ.എസ്. ഹക്കീം എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ഭാരവാഹികളായി നന്ദുരാജ് (ചെയര്‍മാന്‍), കൃഷ്ണ കെ.പി , മുഹമ്മദ് മര്‍ഷൂഖ് എ.കെ (വൈ.ചെയര്‍മാന്‍മാര്‍), വിനീത്. പി (ജന.സെക്ര), വൈഷ്ണവി.കെ, വിഷ്ണു സോമരാജന്‍ (ജോ. സെക്രട്ടറിമാര്‍), ശില്പ ആര്‍ നായര്‍ (ഫൈന്‍ ആട്സ് സെക്ര.), സിജിന്‍ സാമുവല്‍ (മാഗസിന്‍ എഡിറ്റര്‍), റിനീഷ് കെ.പി (സ്പോര്‍ട്സ് സെക്രട്ടറി)എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.