2021 ജൂൺ 28
തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല, സാഹിത്യ പഠന സ്കൂൾ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ. ഇന്ത്യയിലെ പ്രമുഖ കവിയും 2020ലെ സരസ്വതി സമ്മാൻ ജേതാവും, നോവലിസ്റ്റും, ദളിത് ആക്ടിവിസ്റ്റുമായ ശരൺകുമാർ ലിംബാളെ മുഖ്യ പ്രഭാഷണം നടത്തും
“ദളിത് ഇന്ത്യൻ സാഹിത്യo-ചരിത്രവും വർത്തമാനവും ”
എന്ന വിഷയത്തിൽ 2021ജൂൺ 30നു വൈകുന്നേരം ആറു മണിക്ക് ഗൂഗിൾ മീറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർവകലാശാല വൈസ് ചാസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ രജിസ്ട്രാർ ഡോ. ഷൈജൻ. ഡി.ഡോ രോഷ്നിസ്വപ്ന, ഡോ ഇ. രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് റാഫി. എൻ വി, ഡോ. സി. ഗണേഷ് എന്നിവർ സംസാരിക്കും.