ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഹൈമവതം – മലയാളസര്‍വകലാശാലയില്‍ വടക്കുകിഴക്കന്‍ സാംസ്‌കാരികോത്സവം

ഹൈമവതം – മലയാളസര്‍വകലാശാലയില്‍ വടക്കുകിഴക്കന്‍ സാംസ്‌കാരികോത്സവം

സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, തഞ്ചാവൂരിന്റെ ആഭിമുഖ്യത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് ഹൈമവതം എന്ന പേരില്‍ വടക്കുകിഴക്കന്‍ സാംസ്‌കാരികോത്സവം ഓഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ 01 വരെയുള്ള മൂന്ന് ദിവസങ്ങളിലായി നടക്കുകയാണ്.  രംഗകലകളിലെ സാഹിതീയത എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാറും ഹൈമവതത്തിന്റെ ഭാഗമായി നടക്കും.  സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ പ്രൊഫസര്‍ എം. ബാലസുബ്രഹ്മണ്യന്‍ ഓഗസ്റ്റ് 30 ന് 3 മണിക്ക് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.  വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ ആദ്ധ്യക്ഷ്യം വഹിക്കും.  മൂന്ന് സെഷനുകളിലായി 30, 31, 01 തീയതികളില്‍ നടക്കുന്ന സെമിനാറില്‍ ഡോക്ടര്‍ രാഘവന്‍ പയ്യനാട്, ഡോ. വി. പ്രസാദ്, ഡോ. ബി.വി. ശശികുമാര്‍, ശ്രീ ഞെരളത്ത് ഹരിഗോവിന്ദന്‍, ശ്രീമതി കലാമണ്ഡലം ഹൈമവതി, ശ്രീ സദനം ഹരികുമാര്‍, ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത്, ശ്രീ കെ.വി. ശശി എന്നിവര്‍ സംസാരിക്കും. മൂന്ന് ദിവസവും വൈകുന്നേരം 6.30 ന് അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ ദേശങ്ങളിലെ പുതുമയുള്ള കലാപരിപാടികളും അരങ്ങേറുന്നതായിരിക്കും.  യൂണിവേഴ്‌സിറ്റികളില്‍ സാംസ്‌കാരികോത്സവങ്ങളും സെമിനാറുകളും ആസൂത്രണം ചെയ്യുന്ന സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ പുതുസംരംഭത്തിന്റെ ആദ്യപരിപാടിയാണ് മലയാളസര്‍വകലാശാലയില്‍ ഓഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ 01 വരെ നടക്കുന്നത്.

രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്‌