ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഹരിതകേരളം ശില്‍പ്പശാല: ‘ഹരിതകേരളം ശില്‍പ്പശാല: ‘ഡോ. ടി.എന്‍. സീമ ഉദ്ഘാടനം ചെയ്യും

ഹരിതകേരളം ശില്‍പ്പശാല: ‘ഹരിതകേരളം ശില്‍പ്പശാല: ‘ഡോ. ടി.എന്‍. സീമ ഉദ്ഘാടനം ചെയ്യും

മാലിന്യസംസ്‌കരണം, ജൈവകൃഷി, ജലവിഭവമാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഹരിതകേരളംമിഷന്റെ സഹകരണത്തോടെ മലയാളസര്‍വകലാശാല ഒക്‌ടോബര്‍ 10 ന്ശില്‍പശാല സംഘടിപ്പിക്കും. പരിസ്ഥിതി -തദ്ദേശവികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്പശാല കാലത്ത് 10 മണിക്ക് മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. കലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിഷന്‍ പ്രവര്‍ത്തനത്തില്‍ പ്രായോഗിക  പങ്കാളിത്തം നല്‍കാനുള്ള നടപടികള്‍ ശില്‍പ്പശാല ചര്‍ച്ച ചെയ്യും. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, ഡോ. ധന്യ.ആര്‍, വി. ശ്രീജ, ഡോ. ജെയ്‌നി വര്‍ഗ്ഗീസ്, ഡോ.എ.പി. ശ്രീരാജ് എന്നിവര്‍ സംസാരിക്കും.