ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സ്ഥാപകദിനം ആഘോഷിച്ചു.

സ്ഥാപകദിനം ആഘോഷിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഒമ്പതാമത് സ്ഥാപകദിനം ആഘോഷിച്ചു. സര്‍വകലാശാല രംഗശാലയില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ബഹു.ചീഫ് സെക്രട്ടറി, ഡോ.വി.പി. ജോയ് ഐ.എ.എസ്  നിര്‍വഹിച്ചു. സംസ്കാരപൈതൃക പഠനസ്കൂള്‍ വിദ്യാര്‍ത്ഥിയായ അനീഷ് മണ്ണാര്‍ക്കാടിന്‍റെ ഭാഷാഗീതത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍ ചീഫ് സെക്രട്ടറി ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലപ്പുറം  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഐ.എ.എസ്, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.പി.എം.റെജിമോന്‍, ഡോ.കെ.വി.ശശി, വി.സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുത്തു. സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടത്തിയ മാനവ ഐക്യപ്രതിജ്ഞയ്ക്ക് സാഹിത്യകാരനും നിര്‍വാഹകസമിതി അംഗവുമായ കെ.പി രാമനുണ്ണി നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.