ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

“സ്ത്രീക്കും പ്രകൃതിക്കും വേണ്ടി കലഹിച്ച കവിതയായിരുന്നു സുഗത കുമാരി -ആലങ്കോട് ലീലകൃഷ്ണൻ”

“സ്ത്രീക്കും പ്രകൃതിക്കും വേണ്ടി കലഹിച്ച കവിതയായിരുന്നു സുഗത കുമാരി -ആലങ്കോട് ലീലകൃഷ്ണൻ”

തിരൂർ 4 /1/2020

സ്ത്രീയ്ക്കും പ്രകൃതിയ്ക്കും വേണ്ടിയായിരുന്നു സുഗതകുമാരിയുടെ ജീവിതവും കവിതയും എന്ന് ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സാഹിത്യ ഫാക്കൽറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സുഗതകുമാരി അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കവിതയിലും ജീവിതത്തിലും മണ്ണിനോടും ഏറ്റവും ചെറിയ പ്രാണികളോടും അശരണരോടും ഉള്ള ചേർന്നു നിൽപ്പ് ഓരോ അണുവിലും പ്രകടമായിരുന്ന ജീവിതമായി സുഗതകുമാരിയുടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു..

സർവ്വകലാശാല സാഹിത്യ ഫാക്കൽറ്റിയിലെ അധ്യാപകർ “സുവർണരേഖ” പദ്ധതിയുടെ ഭാഗമായി സുഗതകുമാരി, അക്കിത്തം, യുഎ. ഖാദർ, ആറ്റൂർ,എം. ടി, ടി. പത്മനാഭൻ, സി രാധകൃഷ്ണൻ എന്നിവരുടെ ജീവിതവും എഴുത്തും ആധാരമാക്കി സംവിധാനംചെയത ജീവചരിത്ര ഡോക്യുമെൻററി കൾ സർവ്വകലാശാല ഔദ്യോഗിക യൂട്യൂബ് ചാനലായ “അക്ഷര” ത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിൻറെ ഉൽഘാടനം വൈസ് ചാൻസിലർ ഡോക്ടർ അനിൽ വള്ളത്തോൾ നിർവഹിച്ചു.കാട് പൂക്കുന്ന നേരം എന്ന ഡോക്യുമെൻററി യുടെ അനുഭവങ്ങൾ ഡോക്ടർ ടി അനിതകുമാരി പങ്കുവെച്ചു

ചടങ്ങിൽ സർവ്വകലാശാല രജിസ്ട്രാർ ഡോക്ടർ ഷൈജൻ ഡേവിസ് അധ്യക്ഷതവഹിച്ചു.സാഹിത്യ പഠന സ്കൂൾ ഡയറക്ടർ ഡോക്ടർ രോഷ്നി സ്വപ്ന സ്വാഗതവുംസാഹിത്യരചന സ്കൂൾ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അശോക് ഡിക്രൂസ് നന്ദിയും പ്രകടിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴിയാണ് അനുസ്മരണ യോഗം നടത്തിയത്.