തിരൂർ: സൈബര്‍ലോകം വലിയ രീതിയില്‍ ആവേശിച്ച സമൂഹത്തില്‍ സൈബര്‍ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും രക്ഷപ്പെടാനുള്ള സാധ്യതയായി കാണരുതെന്ന് വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍. തിരൂര്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തില്‍ സൈബർനിയമങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണ ക്ലാസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എന്‍.വി. സിന്ധു ക്ലാസിന് നേതൃത്വം നൽകി . തിരൂര്‍ ലീഗല്‍ സര്‍വീസ് കമ്മറ്റിയുടെ സെക്രട്ടറി ഒ.എം. ഉണ്ണികൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഏ.ജി.പി പി.പി. റൗഫ്, പറമ്പാട്ട് ഷാഹുല്‍ ഹമീദ്, സി.എ. അര്‍ച്ചന കെ.ആതിര എന്നിവര്‍ സംസാരിച്ചു