സുരക്ഷയും ദുരന്തലഘൂകരണവും ഇനി മലയാള സർവ്വകലാശാലയിലും പഠനവിഷയം
സുരക്ഷയും ദുരന്തലഘൂകരണവും പഠന വിഷയമായി നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായ സ്കിൽ കോഴ്സിൻറെ ഉദ്ഘാടനം മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ.സുഷമ നിർവഹിച്ചു. സർവകലാശാലയിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ ഹയർ ഓഫീസർ വി.കെ ഋതീജ് മുഖ്യാതിഥി ആയിരുന്നു.
കാലാസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ഭീഷണികൾക്കൊപ്പം മനുഷ്യന്റെ ജീവിതസാഹചര്യങ്ങളുടെ മാറ്റം മൂലമുണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചുവരുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിനും അവയെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് നാലുവർഷ ബിരുദപ്രോഗ്രാമിന്റെ ഭാഗമായി ‘സുരക്ഷ, ദുരന്തലഘൂകരണം: തത്ത്വവും പ്രയോഗവും’ എന്ന സ്കിൽ കോഴ്സ് ആരംഭിച്ചത്. ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായുള്ള ഈ സ്കിൽ കോഴ്സ് (എസ്.ഇ.സി- സ്കിൽ എൻഹാൻസ്മെൻറ് കോഴ്സ്) ആയി കാംപസിൽ ആദ്യമായി കൊണ്ടുവരുന്നത് മലയാള സർവ്വകലാശാലയാണ്. ബി.എ/ബി.എസ് സി. ഓണേഴ്സ്, ഓണേഴ്സ് വിത്ത് റിസർച്ച് തുടങ്ങിയ പ്രോഗ്രാമുകളുടെ ഭാഗമായാണ് പുതിയ കോഴ്സ് പഠിപ്പിക്കുക. ചടങ്ങിൽ കോഴ്സ് കോ ഓർഡിനേറ്റർ ഡോ. സുനീത ടി.വി. സ്വാഗതം പറഞ്ഞു. സംസ്കാര പൈതൃക പഠന സ്കൂൾ ഡയറക്ടർ ഡോ. ജി. സജിന അധ്യക്ഷയായി.മലപ്പുറം ഫയർ & റസ്ക്യു സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലിം ഇ.കെ ക്ലാസ് എടുത്തു ഗവേഷക ആശ്വതിരാജ് സി.നന്ദി പറഞ്ഞു.
പ്രഥമശുശ്രൂഷ, ഭവനസുരക്ഷ, അഗ്നി-ജലരക്ഷ അപകട പ്രതികരണപരിശീലനം, ദുരന്തലഘൂകരണം എന്നിവയുടെ തത്ത്വവും പ്രയോഗവും കോഴ്സിന്റെ ഭാഗമായി പരിശീലിപ്പിക്കും. ഒരു സെമസ്റ്റർ പഠനദൈർഘ്യമുള്ള കോഴ്സിൽ ബേസിക് ലൈഫ് സപ്പോർട്ട് , റോഡ് സുരക്ഷാനിയമങ്ങൾ, ജലരക്ഷാ പ്രവർത്തനം തുടങ്ങിയവയോടൊപ്പം പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്, സുനാമി എന്നിവയിൽ ചെയ്യേണ്ട രക്ഷാപ്രവർത്തനവും പഠനത്തിന്റെ ഭാഗമായിരിക്കും. തിയറി പഠനത്തോടൊപ്പം പരിശീലന പഠനവും ഉണ്ടായിരിക്കും.ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ട്രാഫിക് പോലീസ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, കാലടി സർവകലാശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് സെൻറർ തുടങ്ങിയവരിൽ നിന്നുള്ള സഹകരണത്തോടെ കോഴ്സ് നടത്താനാണ്