അന്തര്‍സര്‍വകലാശാല സാഹിത്യോത്സവത്തിന്റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സാഹിത്യ ഫാക്കല്‍റ്റി നല്‍കിവരുന്ന അഞ്ചാമത് സാഹിതി പുരസ്‌കാരത്തിന് കഥ, കവിത എന്നിവ ക്ഷണിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാല/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ക്കൊപ്പം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രംകൂടി ഉള്ളടക്കം ചെയ്യണം. ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവര്‍ക്ക് ശില്പവും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കും. രചനകള്‍ സര്‍വകലാശാലയില്‍ എത്തേണ്ട അവസാന തീയതി ഫെബ്രുവരി 17. രചനകള്‍ അയക്കേണ്ട മേല്‍വിലാസം: സാഹിതി സാഹിത്യ പുരസ്‌കാരം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, വാക്കാട് പി.ഒ, തിരൂര്‍-676502. രചനകള്‍ sahithyajournal@gmail.com എന്ന മെയില്‍ വിലാസത്തിലും അയക്കാവുന്നതാണ്. ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21ന് സര്‍വകലാശാലയില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.