ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സമീക്ഷ 2019 ഇന്ന് (27.02.19) തുടങ്ങും

സമീക്ഷ 2019 ഇന്ന് (27.02.19) തുടങ്ങും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന സമീക്ഷ 2019 ന് ഇന്ന് (27.2.19) രാവിലെ  10മണിക്ക് തുടക്കമാകും. ‘സാമൂഹ്യപഠനം കേരളത്തില്‍: സാധ്യതകളും പരിമിതികളും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയമ്മേളനത്തിന്‍റെ  ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. ഡല്‍ഹി സര്‍വകലാശാല  സോഷ്യോളജി വിഭാഗം വകുപ്പദ്ധ്യക്ഷയായ ഡോ. നന്ദിനി സുന്ദര്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളായി സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയസമ്മേളനത്തില്‍ ഡോ. ആന്‍റണി പാലയ്ക്കല്‍, ഡോ.കെ. റെജുല, ഡോ. ജി.ദിലീപ്, എന്‍.രാഖി, ഡോ.ജ്യോതി എസ് തുടങ്ങി ഒട്ടേറെ സാമൂഹ ശാസ്ത്രജ്ഞര്‍ പങ്കെടുക്കും. പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണങ്ങളും നടക്കും