ശരീരത്തെയും സാങ്കേതികതയെയും പ്രശ്നവത്കരിച്ചുകൊണ്ടുള്ള അനുഭവകേന്ദ്രികൃതമായ അവതരണങ്ങളാണ് ഭാവിയുടെ തീയേറ്റർ സങ്കല്പങ്ങളെ നവീകരിക്കേണ്ടത് എന്നും പുതിയ അവതരണ സിദ്ധാന്തങ്ങൾക്കും പ്രയോഗങ്ങൾക്കും ജീവിതത്തിന്റെ എല്ലാ മേഖലകളെയും പുതുക്കിപണിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി ഓഫ് ഹൈദ്രാബാദിലെ തീയേറ്റർ ആർട്സിൽ നിന്നും പി എച്ച് ഡി, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും തിയേറ്റർ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദം, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നിന്നും സംവിധാനത്തിൽ ഒന്നാം റാങ്കോടെ ബിരുദം എന്നിവ പൂർത്തിയാക്കിയ ഡോ അഭീഷ് ശശിധരൻ,ജർമ്മനിയിലെ ബെർലിൻ ഫ്രീ യൂണിവേഴ്‌സിറ്റി “ഇന്റെർവീവിങ് പെർഫോമൻസ് കൾച്ചേഴ്സ് ” എന്ന ഇന്റർനാഷണൽ റിസർച്ച് സെന്ററിൽ ഗവേഷക ഫെല്ലോയും , യു കെ ഇന്ത്യ എഡ്യൂക്ഷൻ ആൻഡ് റിസർച്ച് ഇനിഷേറ്റീവ് ( UKIERI) സംഘത്തിലെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് ആർട്സ് ലണ്ടനിലെ വിംബിൾഡൺ കോളേജിലെ പ്രോജെക്റ്റ് അംഗം,യൂണിവേഴ്സിറ്റി ഓഫ് ഹൈദ്രാബാദിലെ തീയേറ്റർ ആർട്സ്, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റിയും . നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി മധുര കാമരാജ് യൂണിവേഴ്സിറ്റി, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫാകൽറ്റിയുമാണ്.
. തീയേറ്റർ ഹട്ട് എന്ന സാംസ്‌കാരിക സംഘത്തിന്റെ നേതൃസ്ഥാനത്തുള്ള ഡോ അഭീഷ് നൽകുന്നു. പെർഫോമൻസ് പ്രാക്ടിസുളെക്കുറിച്ച് Techno Gypsie എന്ന ബഹുഭാഷ പോഡ്കാസ്റ്റ് ചെയ്യുന്നു .
സാഹിത്യം, സംസ്കാരം, വിവർത്തനം, ചലചിത്രം, തീയേറ്റർ, കലാചരിത്രം, തുടങ്ങി വിവിധ അന്തർ വൈജ്ഞാനിക മേഖലകളിൽ ഏറ്റവും പുതിയ കണ്ടെത്തലുകൾ നടത്തുന്ന പ്രഗത്ഭർ നയിക്കുന്ന പ്രഭാഷണങ്ങൾ മാസത്തിൽ ഒന്നോ രണ്ടോ എന്ന രീതിയിൽ സംഘടിപ്പിക്കും എന്ന് സാഹിത്യ പഠന സ്കൂൾ ഡയറക്ടർ ഡോ. രോഷ്നി സ്വപ്ന പറഞ്ഞു